ഇലക്ഷന് പ്രചാരണത്തിന് തന്നെ സഹതാരങ്ങള്‍ പിന്തുണക്കാതെ ഇപ്പോള്‍ അഭിനന്ദിക്കുന്നതിന് പലരും കുറ്റം പറയുന്നുണ്ടെന്ന് നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി. അവരെ താന്‍ വിലക്കിയെന്നും അങ്ങനെ പറയരുതെന്ന് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
‘അമ്മ’യില്‍ ചെന്നപ്പോള്‍ എല്ലാവര്ക്കും എന്തൊരു സ്നേഹം, ഇവരൊക്കെ ഇലക്ഷന് പ്രചരണകാലത്ത് എവിടെപ്പോയെന്ന്. ഞാനാണ് അവരെ വിലക്കിയത്. ഈ പരിഹാസം ഏറ്റുവാങ്ങാന്‍ അവരൊരു പാപവും ചെയ്തിട്ടില്ല. എന്നിട്ടും അവര്‍ പിന്തുണച്ചിട്ടുണ്ട്. അവരുടെ ആ അഭിപ്രായപ്രകടനങ്ങള്‍ക്ക് അവരുടെ സിനിമാജീവിതം തകര്‍ത്തു കളയുന്നൊരു സംവിധാനം മലയാള സിനിമയിലുണ്ടെങ്കില്‍ അതിന്റെ ഒടുക്കം തുടങ്ങിക്കഴിഞ്ഞു.
ജീവത്യാഗം ചെയ്യേണ്ടി വന്നാലും ശരി തന്നെ അത് ഒടുക്കിയിരിക്കും. ഇതൊന്നും ഒരു മന്ത്രിയായി ഞാന്‍ സംസാരിക്കുന്നതല്ല. സിനിമയില്‍നിന്ന് ഒരുപാട് ചവിട്ടും കുത്തും ഏറ്റുവാങ്ങിയ ആളാണ് ഞാന്‍. ഒരച്ഛനായും മകനായും ഞാന്‍ ആ വേദന നിങ്ങള്‍ക്കു മുന്നില്‍ പറയും.” സുരേഷ് ?ഗോപി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തില്‍ വന്നതിനു ശേഷം നിങ്ങള്‍ കാണുന്ന സുരേഷ് ഗോപി അല്ല, യഥാര്‍ഥ വ്യക്തിയെന്ന ആരോപണമുയരുന്നുണ്ട്. എന്നെ ചെറുതാക്കി കാണിക്കേണ്ടത് എതിര് രാഷ്ട്രീയക്കാരുടെ ആവശ്യമാണ്. എന്നെ മോശക്കാരനാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിന്ന് എന്നെ ജയിപ്പിച്ച് എനിക്കൊപ്പം നിന്ന ജനതയാണ് എന്റെ ദൈവം എന്നും സുരേഷ് ഗോപി പറഞ്ഞു.
തനിക്കായി സഹപ്രവര്‍ത്തകരും കൂട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരത്തു വച്ചു നടത്തിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് സുരേഷ് ഗോപി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
Discussion about this post