സിനിമയുടെ സമസ്ത മേഖലകളിലും കയ്യൊപ്പ് പതിച്ച പ്രതിഭയാണ് കമല്ഹാസന്. 64 വര്‍ഷം നീണ്ട കരിയറില്‍ 230 ലധികം ചിത്രങ്ങളിലഭിനയിച്ച കമല്ഹാസന് താന്‍ നിരീശ്വര വാദിയാണെന്ന് മുന്നമേ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ താരം നടത്തിയ പുതിയ പ്രസ്താവനയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്.
ദൈവമില്ലാതെ 54 വര്‍ഷം ജീവിച്ചയാളാണ് താനെന്നും സ്വന്തം ജീവിതം കൊണ്ട് തന്നെ തെളിയിച്ച തനിക്ക് പക്ഷേ മനുഷ്യരില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരില്ലാതെ ജീവിക്കാന്‍ എനിക്കറിയില്ല. മാത്രമല്ല ചില പ്രത്യേക മനുഷ്യര്‍ നമുക്കൊപ്പമില്ലെങ്കില് അതിനെ എങ്ങനെ തരണം ചെയ്യുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ടുവുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു. നടന്റെ പ്രതികരണം.കമല്ഹാസന് നായകനാകുന്ന ഇന്ത്യന്‍ 2 സിനിമയുടെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്
ജൂലൈ 12നാണ്. ഭാരതീയുഡു 2 എന്ന പേരിലാണ് ചിത്രം തെലുങ്കിലെത്തുക. വന്‍ തുകയ്ക്കാണ് തെലുങ്ക് പതിപ്പിന്റെ തിയറ്റര്‍ റൈറ്റ്സ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ട്.
സംവിധാനം നിര്‍വഹിക്കുന്നത് എസ് ഷങ്കറാണ്. കമല്ഹാസന് വീണ്ടും ഇന്ത്യന്‍ 2 സിനിമയുമായി എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിക്കുന്നത്. നടന് സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈന്, ജയപ്രകാശ്, ജഗന്, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യന്‍, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്മാനന്ദന്, ബോബി സിന്‍ഹ തുടങ്ങിയവരും വീരസേഖരന്‍ സേനാപതിയായി എത്തുന്ന നായകന് കമല്‍ഹാസനൊപ്പമുണ്ടാകുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറുമാണ്.
Discussion about this post