സിനിമാ മേഖലയിലെ കന്നിയങ്കത്തില്‍ തന്നെ പരാജയം രുചിച്ചതിനാല്‍ എല്ലാമവസാനിപ്പിച്ച് തിരിച്ചുപോയ ആളാണ് താനെന്ന് വെളിപ്പെടുത്തി മുരളി ഗോപി. ആദ്യമായി തിരക്കഥയൊരുക്കിയ ‘രസികന്‍’ തിയേറ്ററില്‍ വന്‍ പരാജയമായി. തിരക്കഥാകൃത്തായി വന്നിട്ട് വന്ന ഓഫറുകളെല്ലാം ആക്ടറാകാനായിരുന്നു.
‘ദ ഹിന്ദു’ വില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന താന്‍ ജോലി കളഞ്ഞത് നടനാകാന്‍ വേണ്ടിയായിരുന്നില്ല. അതിനാല്‍ വന്ന ഓഫറുകള്‍ നിരസിച്ച് വീണ്ടും മാധ്യമപ്രവര്‍ത്തകനായി. അതിന് ശേഷം പിന്നീട് സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയതെങ്ങനെയെന്ന് മുരളി ഗോപി പങ്കുവെച്ചു.
മുരളി ഗോപിയുടെ വാക്കുകള്‍
സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കാനുള്ള ഇഷ്ടത്തോട് കൂടിയാണ് ഞാന്‍ വന്നത്. പക്ഷേ, ആക്ടറാകാന്‍ എനിക്കൊരുപാട് ഓഫേഴ്സ് വന്നു, ഞാനാലോചിച്ചപ്പോ അതിന് വേണ്ടിയല്ല ‘ഹിന്ദു’വിലുണ്ടായിരുന്ന വലിയ ജോലി രാജി വെച്ച് വന്നത്. ഇപ്പോ തന്നെ എടുത്ത് മറിക്കാമെന്ന അഹങ്കാരത്തോടെ വന്ന് വലിയ പരാജയം തുടക്കത്തില്‍ തന്നെ ഏറ്റുവാങ്ങുമ്പോള്‍ കിട്ടുന്ന ഒരു പാഠമുണ്ട്. അത് പഠിച്ചു കഴിഞ്ഞപ്പോള്‍ നടനാവാന്‍ ലഭിച്ച ഓഫേഴ്സും എടുക്കാതെ ജേണലിസത്തിലേക്ക് തിരികെപ്പോയി.
ഇനി സിനിമയെടുക്കുന്നില്ല, അതായിരിക്കില്ല എന്റെ മേഖല എന്ന് തീരുമാനിച്ച് ഞാന്‍ യുഎഇയിലേക്ക് പോയി. അവിടെ നാല് വര്‍ഷം ജോലി ചെയ്തു. അതുകഴിഞ്ഞ് മറ്റൊരു ജോലിയുമായി തിരിച്ച് നാട്ടിലെത്തിയിട്ടും സിനിമയിലേക്ക് പോകാന്‍ എനിക്ക് പ്ലാനില്ലായിരുന്നു. ബ്ലസിയേട്ടനാണ് നിര്‍ബന്ധിച്ച് ഭ്രമരം നീ തന്നെ ചെയ്യണമെന്ന് പറഞ്ഞ് തിരിച്ച് സിനിമയിലേക്ക് കൊണ്ടുവരുന്നത്.
എന്റെ ഗുരുസ്ഥാനത്ത് ഉള്ളയാളാണ് അദ്ദേഹം. അതുപോലെയാണ് അരുണ്‍ കുമാര്‍ അരവിന്ദ് എന്നെ സമീപിക്കുന്നത്. പരാജയപ്പെട്ട രസികന്റെ തിരക്കഥാകൃത്താണ് ഞാന്‍. എന്നെ വച്ച് സിനിമ ചെയ്താല്‍ അത് നിങ്ങള്‍ക്കൊരു ബാധ്യതയായിരിക്കും ആലോചിച്ചോളൂ എന്ന് പറഞ്ഞ് അരുണിനെ തിരിച്ചയച്ചു. മൂന്ന് ദിവസം കഴിഞ്ഞ് അരുണ്‍ തിരിച്ച് വന്ന ് മുരളിച്ചേട്ടന് തന്നെ എഴുതിയാല്‍ മതി എന്ന് പറഞ്ഞു.
Discussion about this post