നടന് വിജയുടെ രാഷ്ട്രീയപ്രവേശനം തമിഴകത്തെ വലിയ ചര്‍ച്ചാവിഷയമാണ്. ആരാധകര്‍ കാത്തിരിക്കുന്നുണ്ടെങ്കിലും നടന് ഈ രംഗത്ത് ശോഭിക്കാന്‍ കഴിയുമൊ എന്നതരത്തിലുള്ള ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.
നിരവധി വിമര്‍ശനങ്ങളും സിനിമാരംഗത്ത് നിന്നുയരുന്നുണ്ട്. ഗായിക സുചിത്രയും വിജയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ആശങ്ക പങ്കുവെച്ച് രംഗത്ത് വന്നിരുന്നു.
വിജയ്ക്ക് ചില പരിമിതികളുണ്ടെന്ന് സുചിത്ര പറയുന്നു. പെട്ടെന്ന് കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റാത്തത് കാരണം ചുമതലകള്‍ ഓരോരുത്തരെ ഏല്‍പ്പിക്കും. രാഷ്ട്രീയത്തില്‍ അത് സാധ്യമല്ല. അദ്ദേഹം തന്നെ എല്ലാ തീരുമാനവും എടുക്കണം. തെറ്റുകള്‍ പറ്റുമെന്ന ഭയം വിജയ്ക്കുണ്ട്. വിജയ്ക്ക് ഇപ്പോഴുള്ള സ്ഥാനം രജിനികാന്തിന് ആലോചിക്കാന്‍ പോലും പറ്റില്ല. പഞ്ച് ഡയലോഗും മാനറിസവുമെല്ലാം സിനിമയില്‍ നല്ലതാണ്. രാഷ്ട്രീയത്തില്‍ വേണ്ട. തുറന്ന് സംസാരിക്കുക. ഇതുവരെയും വിജയുടെ പൊളിറ്റിക്കല്‍ സ്ട്രാറ്റജി ആര്‍ക്കും മനസിലായിട്ടില്ല.
പക്ഷെ തൃഷ എന്ന സര്‍പ്പം പിന്തിരിയണം. വിജയ് തന്നെ അവരെ മാറ്റി നിര്‍ത്തണം. ഏതെങ്കിലും ഇവന്റില്‍ കണ്ടാല്‍ ഞാന്‍ ഇവരുടെ അടുത്തിരിക്കില്ല. തൃഷയും വിജയുടെ മറ്റ് സുഹൃത്തുക്കളും കാബിനറ്റ് ഗെയിം തുടങ്ങി. ഞാന്‍ ഈ മന്ത്രിയാകും നീ ഈ മന്ത്രിയാക് എന്ന് പറയുന്നു. തൃഷയെ ഈ കക്ഷിയില്‍ ഏതോ വലിയ സ്ഥാനത്തേക്ക് കൊണ്ട് വരുന്നുണ്ട്. സുചിത്ര കൂട്ടിച്ചേര്‍ത്തു.
Discussion about this post