രജനികാന്തിന്റെ വീടുള്ള പോയസ് ഗാര്‍ഡനില്‍ 100 കോടിക്ക് മുകളില്‍ ചെലവിട്ട് ധനുഷ് ബംഗ്ലാവ് പണിതത് വലിയ ചര്‍ച്ചയായിരുന്നു. ഐശ്വര്യയും രജിനികാന്തുമായും ധനുഷിനുള്ള ഈഗോ ക്ലാഷാണ് ഇതിന് പിന്നിലെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. ധനുഷിനോടും വീട്ടുകാരോടും രജിനിയുടെ വീട്ടില്‍ അനാദരവ് കാണിച്ചെന്നും ഈ വാശിയാണ് കോടികള്‍ മുടക്കി അവിടെ വീട് പണിയാന്‍ കാരണമെന്നും ഗോസിപ്പ് പരന്നിരുന്നു.
ഇപ്പോഴിതാ തന്നെക്കുറിച്ച് പരന്ന ഇത്തരം ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് ധനുഷ്. പോയസ് ഗാര്‍ഡനില്‍ വീട് പണിയുന്നത് ഇത്ര വലിയ വിവാദമാകുമെന്ന് അറഞ്ഞിരുന്നെങ്കില്‍ വീട് പണിയില്ലായിരുന്നു. ഞാന്‍ ആരുടെ ആരാധകനാണെന്ന് നിങ്ങള്‍ക്ക് അറിയാം. രജിനി സാറുടെ വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്റെ വീട് പോയസ് ഗാര്‍ഡനിലാണ്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും വീട് അവിടെയാണ്. പോയസ് ഗാര്‍ഡനില്‍ ഒരു വീട് പണിയുകയെന്നത് തന്റെ ആഗ്രഹമായിരുന്നെന്നും ധനുഷ് പറയുന്നു.
ഞാന്‍ ആരാണെന്ന് ശിവന് അറിയാം. എന്റെ മാതാപിതാക്കള്‍ക്കും ആരാധകര്‍ക്കും അറിയാം. തുടക്ക കാലം മുതല്‍ തന്നെ ബോഡി ഷെയ്മിംഗിനും അനാവശ്യ വിവാദങ്ങള്‍ക്കും ഇരയാക്കിയിട്ടുണ്ട്. എന്തുകൊണ്ട് തനിക്ക് പോയസ് ?ഗാര്‍ഡനില്‍ ഒരു വീട് വാങ്ങിക്കൂടെന്നും ധനുഷ് ചോദിക്കുന്നു. പുതിയ ചിത്രം റായന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കവെയാണ് താരത്തിന്റെ പരാമര്‍ശം.
അതേസമയം, ഗായിക സുചിത്ര ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടിയും ധനുഷിന്റെ വാക്കുകളിലുണ്ടെന്നാണ് ആരാധകരുടെ പക്ഷം.ധനുഷ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് രായന്‍. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വന്‍ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വന്‍ മേക്കോവറിലാണെത്തുന്നത്.
ജൂലൈ 26 റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post