ബാലതാരമായി സിനിമയില്‍ വന്ന് വളര്‍ന്ന് ഇന്ന് പ്രമുഖ നടന്മാരില് ഒരാളായി മാറിയ താരമാണ് ബൈജു സന്തോഷ്. മണിയന്‍പിള്ള അഥവ മണിയന്‍പിള്ള എന്ന സിനിമയിലൂടെയാണ് നടന് ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ പലരുടെ മുന്നിലും തനിക്കൊരു കുഴപ്പക്കാരന്‍ ഇമേജുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്.
ഞാനൊരു കുഴപ്പക്കാരനാണെന്ന ഇമേജ് പലര്‍ക്കും ഉണ്ട്. ഞാനൊരു നിഷേധിയാണെന്നാണ് പലരും കരുതിയിരുന്നത്. അടിയും പിടിയുമൊക്കെ എനിക്കുണ്ടായിരുന്നു. അതൊക്കെ ആ പ്രായത്തിന്റേതാണ്. അതുകൊണ്ട് പൊല്ലാപ്പുകളും ഉണ്ടായിട്ടുണ്ട്. കോടതിയും പോലീസ് സ്റ്റേഷനുമൊക്കെ കുറേ കയറി ഇറങ്ങേണ്ടതായിട്ടും വന്നിരുന്നു.
മനസിന് വിഷമമാണ് ഇതുകൊണ്ട് ഉണ്ടായത്. കാരണം ഈ കേസുകളൊക്കെ സെറ്റില്‍ ചെയ്യുകയാണ് ചെയ്തത്. ജീവിതത്തിലെ വലിയ അനുഭവങ്ങളാണ്. കളിയൊക്കെ എനിക്ക് നല്ല പോലെ അറിയാം. ആ പ്രായത്തില്‍ അതുമായി ബന്ധമുള്ള ആളുകളുമായി എനിക്ക് ബന്ധമുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും ജീവിതത്തില്‍ പഠിച്ചിരിക്കണം.
എമ്പുരാനാണ് ബൈജു സന്തോഷിന്റെ പുതിയ സിനിമ. 150 കോടി രൂപയാണ് സിനിമയുടെ ആദ്യം പ്രഖ്യാപിച്ച് ബജറ്റെങ്കിലും അതും കടന്നുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരും ഒപ്പം രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലെയ്കയും ചേര്‍ന്നാണ് സിനിമയ്ക്കായി പണം മുടക്കുന്നത്.
മുരളി ഗോപിയാണു കഥയും തിരക്കഥയും. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സായ് കുമാര്‍, സാനിയ ഇയ്യപ്പന്‍, സച്ചിന് ഖേദേക്കര്‍ എന്നിവരും ലൂസിഫറിലെ തുടര്‍ച്ചയായി തങ്ങളുടെ വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ പുതിയ കഥാപാത്രങ്ങള്‍.
Discussion about this post