താരങ്ങള്‍ പ്രതിഫലമുയര്ത്തുന്നത് സിനിമാ വ്യവസായ വളരെ ഹാനികരമായി ബാധിക്കുന്നുവെന്ന് അടുത്തിടെ മലയാള സിനിമാ നിര്‍മ്മതാക്കള്‍ പ്രതികരിച്ചിരുന്നു. തീയേറ്ററുകളില്‍ പരാജയപ്പെട്ട സിനിമ ചെയ്ത അഭിനേതാക്കള്‍ പോലും വന്‍ തുകയാണ് പ്രതിഫലമായി ചോദിക്കുന്നത്. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും ഇതുതന്നെയാണ് അവസ്ഥ.
ഈ വര്‍ഷത്തിന്റെ പിന്നിടുമ്പോള്‍ ബോളിവുഡ് വ്യവസായം തീര്‍ത്തും മോശമായ അവസ്ഥയിലൂടെയാണ് പോകുന്നത്. വലിയ ബജറ്റും വമ്പന്‍ താരനിരയുമായി വന്ന പല സിനിമകളും ബോക്സോഫീസില്‍ പരാജയം ഏറ്റുവാങ്ങി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വ്യവസായം കടന്നുപോകുന്ന ദുഷ്കരമായ അവസ്ഥകളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന് കരണ്‍ ജോഹര്‍ . ‘താരങ്ങള്‍ ചോദിക്കുന്നത് 35 കോടിയൊക്കെയാണ്. എന്നാല്‍ സിനിമകള്‍ക്ക് ലഭിക്കുന്ന ഓപ്പണിങ് വെറും 3.5 കോടി മാത്രം. എങ്ങനെയാണ് ഈ കണക്ക് ശരിയാവുക?,’ എന്ന് കരണ്‍ ജോഹര്‍ ചോദിക്കുന്നു.
‘ഹിന്ദി സിനിമയുടെ ഓരോ ദശകത്തിനും ഒരു പ്രത്യേക ശൈലി ഉണ്ടായിരുന്നു. ഇപ്പോള്‍, അവര്‍ തങ്ങള്‍ ബോധ്യമില്ലാതെ ട്രെന്‍ഡുകള്‍ പിന്തുടരുകയാണ്. ജവാന് അല്ലെങ്കില്‍ പത്താന് പോലുള്ള ഒരു ആക്ഷന്‍ സിനിമ തിയേറ്ററുകളില്‍ വര്‍ക്കായാല്‍ എല്ലാവരും ആക്ഷന്‍ സിനിമകള്‍ക്ക് പിന്നാലെ പോകുന്നു. അപ്പോള്‍ ഒരു പ്രണയകഥ വിജയിക്കുന്നു. ബോളിവുഡ് വ്യവസായം എന്തുചെയ്യണം എന്നറിയാതെ ഓടുകയാണ് അദ്ദേഹം വ്യക്തമാക്കി.
‘നിങ്ങള്‍ നഗര തീമുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ടയര്‍ 2 നഗരങ്ങളെയും ചെറിയ പട്ടണങ്ങളെയും അവഗണിക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് വലിയ ബിസിനസ്സ് നഷ്ടമാകും,’ എന്നും കരണ്‍ പറഞ്ഞു. നിലവാരമില്ലാത്ത കണ്ടന്റുകളാണ് ഈ വര്‍ഷം ബോളിവുഡിലെ പരാജയങ്ങള്‍ക്ക് കാരണമെന്നും കരണ്‍ ജോഹര്‍ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
Discussion about this post