മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് സിനിമകളിലും സ്ഥാനം കരസ്ഥമാക്കി കഴിഞ്ഞു. നിലവിൽ രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിട്ടിരിക്കുകയാണ് ഫഹദ്.
വേട്ടയ്യൻ എന്ന ചിത്രത്തിലാണ് ഫഹദും രജനികാന്തും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിംഗ് തുടങ്ങിയ വിവരം അറിയിച്ചിരിക്കുകയാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്.
ചിത്രങ്ങൾക്ക് പിന്നാലെ ഫഹദ് തമിഴിൽ അഭിനയിക്കുന്ന സിനിമയാണ് വേട്ടയ്യൻ. ‘ജയ് ഭീം’സംവിധാനം ചെയ്ത ടി ജെ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് രജനികാന്ത് എത്തുന്നത്.
മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരും വേട്ടയ്യന്റെ ഭാഗമാണ്. ടി ജെ ജ്ഞാനവേൽ തന്നെയാണ് വേട്ടയ്യന്റെ തിരക്കഥയും. അനിരുദ്ധ് ആണ് സംഗീത സംവിധാനം.
Discussion about this post