രാഷ്രീയമുൾപ്പെടെ പലതും; ദുല്‍ഖറിനും പ്രണവിനുമുള്ള ഓപണിംഗ് ലഭിക്കാത്തതിന്റെ കാരണം പറഞ്ഞ് ഗോകു
ദുല്‍ഖറിനും പ്രണവിനുമുള്ള ഓപണിംഗ് ലഭിക്കാത്തതിന്റെ കാരണം പറഞ്ഞ് ഗോകുൽ സുരേഷ്. ഗഗനചാരിയുടെ തമിഴ്നാട്ടിലെ പ്രൊമോഷനുവേണ്ടി എസ് എസ് മ്യൂസിക്കിന് നല്കിയ അഭിമുഖത്തിലാണ് ഗോകുൽ മനസ്സു തുറന്നത്.
“സൂപ്പര്‍താരങ്ങളുടെ മക്കള്‍ സിനിമയില്‍ വരുമ്പോള്‍ അവരുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന ഒരു വലിയ ഓപണിംഗ് ഉണ്ട്. ദുല്‍ഖറിനും പ്രണവിനും അത് ലഭിക്കുന്നുണ്ട്. ഗോകുല്‍ സുരേഷിന് നിര്‍ഭാഗ്യവശാല്‍ അത് ലഭിക്കുന്നില്ല. എന്തുകൊണ്ട്”, എന്നാണ് അവതാരകന്റെ ചോദ്യം.
ഇതിന് ഗോകുല്‍ സുരേഷിന്റെ മറുപടി ഇങ്ങനെ- “അത് സംസാരിക്കണമെങ്കില്‍ അതില്‍ രാഷ്ട്രീയമടക്കം പല കാര്യങ്ങളും കടന്നുവരും. അവര്‍ (ദുല്‍ഖറും പ്രണവും) അത് എളുപ്പം സാധിച്ചെടുത്തതാണെന്ന് എനിക്ക് പറയാനാവില്ല. അവരുടെ കഥ എനിക്ക് അറിയില്ല.
ഡിക്യു ഇക്കയെ സംബന്ധിച്ച് നന്നേ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. പക്ഷേ അത് സാധിക്കാന്‍ അദ്ദേഹത്തിന് എത്രത്തോളം പരിശ്രമിക്കേണ്ടിവന്നെന്ന് നമുക്ക് അറിയില്ല. ഇപ്പോള്‍ അദ്ദേഹം എത്തിച്ചേര്‍ന്നിരിക്കുന്ന താരമൂല്യത്തെ നമുക്ക് ജഡ്ജ് ചെയ്യാന്‍ കഴിയില്ല.
പ്രിവിലേജ് ഉള്ള ഒരാള്‍ ആയതുകൊണ്ട് മാത്രം സിനിമ അയാള്‍ക്ക് എളുപ്പമാവുന്നില്ല”, ഗോകുല്‍ പറയുന്നു.
അപ്പുച്ചേട്ടനെക്കുറിച്ച് (പ്രണവ് മോഹന്‍ലാല്‍) നമ്മള് കേട്ടിരിക്കുന്നത് അദ്ദേഹത്തിന് സിനിമയില്‍ നില്ക്കാന് വലിയ താല്പര്യം ഇല്ലാത്ത ആളെന്നാണ്. പക്ഷേ അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിക്കുന്നു. അവസരം ലഭിക്കാത്തവര്‍ അദ്ദേഹത്തെ ഭാഗ്യവാന് എന്നായിരിക്കാം കരുതുക. ഗോകുല്‍ പറയുന്നു. “നിങ്ങള്‍ക്ക് എന്താണോ ഉള്ളത് അതില്‍ തൃപ്തിപ്പെടുകയും കൂടുതല്‍ നേടാനാവുമെന്ന് എപ്പോഴും വിശ്വസിക്കുകയുമാണ് വേണ്ടത്.
. ഞാന്‍ എത്തണമെന്ന് മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്ന ഉയരങ്ങളിലേക്ക് എത്താനായില്ലെങ്കില്‍ എനിക്ക് പ്രശ്നമൊന്നുമില്ല”, ഗോകുല്‍ വ്യക്തമാക്കി .
Discussion about this post