ജയസൂര്യയെക്കുറിച്ച് മനസ്സുതുറന്ന് ഡാന്‍സ് കൊറിയോഗ്രാഫര്‍ കലാമാസ്റ്റര്‍. ജയസൂര്യയുടെ ആദ്യ സിനിമ ഊമപ്പെണ്ണിന് ഉരിയാടാ പയ്യനില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ജയസൂര്യയെ ഡാന്‍സ് കളിപ്പിക്കാന്‍ താനൊരുപാട് കഷ്ടപ്പെടാറുണ്ടായിരുന്നുവെന്ന് കല മാസ്റ്റര്‍ പറഞ്ഞു.
ആ സിനിമയുടെ സമയത്ത് ഞാനൊരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്,. അവനെ ഡാന്‍സ് കളിക്കാത്തതിന്റെ പേരില്‍ അടിച്ചിട്ട് വരെയുണ്ട്. പക്ഷേ ആ സിനിമയുടെ അവസാനം നല്ല ഫ്രണ്ട്സായി. എന്നെടി കലാ എന്നായിരുന്നു അവന് ചോദിക്കാറ്. പക്ഷേ അതിന് മുമ്പ് ഞാന്‍ അവനോട് പലപ്പോഴും നീ അടി വാങ്ങുമെന്ന് തന്നെ പറയേണ്ടി വന്നിട്ടുണ്ട്.
നല്ല പയ്യനാണ് ജയസൂര്യ. ആദ്യ സിനിമയാണ് പക്ഷേ പിന്നില്‍ വന്ന് നിന്ന് ശല്യപ്പെടുത്തും. അവന് ആ സമയത്ത് തമിഴൊന്നും അവന് മനസ്സിലാകില്ലായിരുന്നു. അപ്പോള്‍ ഡാന്‍സ് ചെയ്യെന്ന് പറഞ്ഞ് രണ്ട് അടി കൊടുക്കും ഇപ്പോള്‍ അവന് നന്നായി കലാ മാസ്റ്റര്‍ വ്യക്തമാക്കി.
42 വര്‍ഷമായി കലാ മാസ്റ്റര്‍ സിനിമയിലെത്തിയിട്ട്. ഇന്നും മാസ്റ്ററിന്റെ സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് .പ്രണയ വര്‍ണങ്ങള്‍, ഹരികൃഷ്ണന്‍സ്, പഞ്ചാപി ഹൗസ്, ഫ്രണ്ട്സ്, ഉസ്താദ്, മറവത്തൂര്‍ കനവ്, നിറം തുടങ്ങി എത്രയെത്ര സിനിമകള്‍ക്ക് വേണ്ടിയാണ് മലയാളത്തില്‍ കലാ മാസ്റ്റര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ചെയ്ത പാട്ടുകളെല്ലാം ഹിറ്റും ആയിരുന്നു.
Discussion about this post