തെന്നിന്ത്യന്‍ സിനിമകളില്‍ മാത്രമല്ല ബോളിവുഡിലും തിളങ്ങുകയാണ് പൃഥ്വിരാജ്. മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത തെലുങ്ക് ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതേസമയം ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭിച്ചിട്ടില്ല
നായകനായല്ല വില്ലനായാണ് രാജമൗലി ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട് മുമ്പ് രാവണന്, നാം ശബാന, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ പൃഥ്വിരാജ് വില്ലനായി എത്തിയിട്ടുണ്ട്. ഏപ്രില്‍ അവസാനം റിലീസ് ചെയ്ത ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരുന്നു.
ഇത് ഹൈലൈറ്റ് ചെയ്തുകൊണ്ടുള്ളതാണ് കെആര്‍കെയുടെ പുതിയ കുറിപ്പ്. കോപ്പി മാസ്റ്റര്‍ ഡയറക്ടര്‍ രാജമൗലി മഹേഷ്ബാബു നായകനാകുന്ന പുതിയ ചിത്രത്തില്‍ പ്രതിനായകനായി പൃഥ്വിരാജ് സുകുമാരന്‍ കാര്‍ ഒപ്പുവെച്ചു. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ എന്ന ചിത്രത്തിലും പൃഥ്വിരാജ് വില്ലനായിരുന്നു എന്നാണ് കെആര്‍കെ കുറിച്ചത്. ഇതോടെ മലയാളികളുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സിനിമപ്രേമികള്‍ ഒന്നടങ്കം കെആര്‍കെയ്ക്ക് എതിരെ കമന്റുകളുമായി എത്തി.
തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ഉയരങ്ങള്‍ കീഴടക്കുന്നത് കാണുന്നതിന്റെ സങ്കടമാണ് കെആര്‍കെയ്ക്ക് എന്നാണ് കമന്റുകള്‍. തെന്നിന്ത്യന്‍ സിനികള്‍ റീമേക്ക് ചെയ്താണ് ബോളിവുഡ് ജീവിക്കുന്നതെന്ന തരത്തിലും കമന്റുകളുണ്ട്. ബി ടീമിന്റെ കരച്ചില് കേള്‍ക്കുന്നത് തെന്നിന്ത്യന്‍ സിനിമാക്കാര്‍ക്ക് ഒരു സുഖമാണെന്നും കമന്റുകളുണ്ട്.
Discussion about this post