അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തോടനുബന്ധിച്ചു നടന്ന സംഗീത് ചടങ്ങില്‍ ഗംഭീര പ്രകടനവുമായി പോപ് താരം ജസ്റ്റിന് ബീബര്‍. മുംബൈ ബികെസിയില്‍ ജൂലൈ 5ന് വൈകിട്ടായിരുന്നു പരിപാടി. ശനിയാഴ്ച പുലര്‍ച്ചെ ബീബര്‍ അമേരിക്കയിലേക്കു മടങ്ങിയെന്നാണു വിവരം.
വെള്ളിയാഴ്ച്ച രാവിലെയായിരുന്നു കനത്ത സുരക്ഷയില്‍ ജസ്റ്റിന് ബീബര്‍ എത്തിയത് ഗായകന് വിമാനത്താവളത്തില്‍ നിന്നു പുറത്തുവരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. അംബാനിക്കുടുംബം ബീബറിനു വേണ്ടി എവിടെയാണ് താമസസൗകര്യം ഒരുക്കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
സംഗീത് പരിപാടിയില്‍ പാടാനായി 83 കോടി രൂപ ജസ്റ്റിന് ബീബര്‍ പ്രതിഫലമായി കൈപ്പറ്റിയെന്നാണു വിവരം. സാധാരണയായി സ്വകാര്യ ആഘോഷ വേദികളില്‍ പാടുന്നതിന് 20 മുതല്‍ 50 കോടി വരെയാണ് ബീബര്‍ വാങ്ങാറുള്ളത്. ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് അംബാനിക്കുടുംബത്തില്‍ നിന്നും
റാപ്പര്‍ ഡ്രേക്ക്, അഡെല്‍, ലാനാ ഡെല്‍ റേ എന്നീ ഗായകരും എത്തുമെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ ഇവരുടെ പ്രതിഫലത്തുകകള്‍ എത്രയെന്നത് സംബന്ധിച്ച് വ്യക്തതയില്ല. മാര്‍ച്ചില്‍ ജാംനഗറില്‍ നടന്ന അനന്ത്രാധിക പ്രീവെഡ്ഡിങ് ആഘോഷവേളയില്‍ പാടാന്‍ പോപ് ഇതിഹാസം റിയാനയാണ് എത്തിയത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയ്ക്ക് 74 കോടി രൂപയാണ് റിയാന പ്രതിഫലമായി കൈപ്പറ്റിയത്.
ജൂലൈ 12നാണ് മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ ഇളയ മകന് അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്റിന്റെയും ഷൈല വിരേന്‍ മെര്‍ച്ചന്റിന്റെയും മകള്‍ രാധികയുടെയും വിവാഹം. മുംബൈയിലെ ജിയോ കണ്വന്ഷന് സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുക.
Discussion about this post