‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഫഹദ് ഫാസിലിനെ നടന് അനൂപ് ചന്ദ്രന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടിക്കണക്കിന് ശമ്പളമുണ്ടെന്നും അത് ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിനെന്നായിരുന്നു ഒരഭിമുഖത്തില്‍ അനൂപ് ചന്ദ്രന് പറഞ്ഞത്. വളരെ സെല്‍ഫിഷായ ഒരാളാണ് ഫഹദെന്നും ‘അമ്മ’ സംഘടനയുടെ യോഗം നടക്കുമ്പോള്‍ ഫഹദും ഭാര്യ നസ്രിയയും എറണാകുളത്ത് ഉണ്ടായിരുന്നുവെന്നും എന്നിട്ടും പങ്കെടുത്തില്ലെന്നുമായിരുന്നു അനൂപിന്റെ വിമര്‍ശനം.
എന്തുകൊണ്ട് പങ്കെടുത്തില്ലെന്ന് ചോദിക്കാതെ ഒരാളെ പൊതുസമൂഹത്തിലേക്ക് എറിഞ്ഞുകൊടുക്കരുതെന്നും ദുല്‍ഖര്‍ സല്മാന്,നിവിന്‍ പോളി എന്നിവരും പങ്കെടുത്തില്ലെന്നും വിമര്ശകന് ചൂണ്ടിക്കാട്ടുന്നു. ഫഹദിന് താരമൂല്യമുള്ളതുകൊണ്ടാണ് ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നത്. അതിലേറെ മികച്ച നടനാണ്.
അദ്ദേഹം വാങ്ങിക്കുന്നത് അധ്വാനത്തിനുള്ള പ്രതിഫലമാണ്. അതില്‍ വെറുതെ വിഷമിച്ചിട്ടുകാര്യമില്ലെന്നും അനൂപ് ചന്ദ്രനെതിരെ ആരാധകര്‍ പറയുന്നു.
‘അമ്മ’ പോലുള്ള ഒരു ചാരിറ്റി സംഘടനയുടെ യോഗത്തില്‍ ഫഹദ് ഫാസിലിനെപ്പോലുള്ളവര്‍ പങ്കെടുക്കേണ്ടതാണ്. യോഗം നടക്കുന്ന സമയത്ത് അദ്ദേഹം എറണാകുളത്ത് ഉണ്ടായിട്ടും പങ്കെടുക്കാതിരുന്നത് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ല. എനിക്ക് കിട്ടുന്ന ശമ്പളം ഒറ്റക്ക് തിന്നണം എന്ന മാനസികാവസ്ഥയല്ലേ കാരണം. ചെറുപ്പക്കാര്‍ പൊതുവെ സെല്‍ഫിഷായി പോവുകകയാണ.് അതില്‍ എനിക്ക് എടുത്ത് പറയാന്‍ സാധിക്കുന്ന ഒരു പേര് ഫഹദ് ഫാസിലിന്റേതാണ്. ഇത്രയും ശമ്പളം മേടിക്കുന്ന, ‘അമ്മ’ അംഗമായ ഒരാള്‍ അതിന്റെ ഒരു ചാരിറ്റി സ്വഭാവത്തിലേക്ക് വരേണ്ടതുണ്ട്. എറണാകുളത്ത് ഉണ്ടായിട്ടും അദ്ദേഹം യോഗത്തിലേക്ക് വരാതിരുന്നത് ഒരു തരത്തിലും മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്. ‘എന്നായിരുന്നു അനൂപിന്റെ കമന്റ്.
Discussion about this post