മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരം നടന് സലീം കുമാറിന്. ആഗസ്റ്റ് 15 ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിക്കും. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം.
കേരള ഭക്ഷ്യ വകുപ്പ് സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര് അനില്‍ പുരസ്കാരം സമ്മാനിക്കും. അതേസമയം അര്‍ഹതയുള്ളയാള്‍ക്ക് തന്നെയാണ് പുരസ്കാരം ലഭിക്കുന്നതെന്ന് പ്രതികരിച്ചിരിക്കുകയാണ് സിനിമാപ്രേമികള്‍. സോഷ്യല്‍ മീഡിയയിലും നടന് ആശംസാ പ്രവാഹമാണ്.
പഞ്ചായത്ത് ജെട്ടിയാണ് സലിംകുമാറിന്റെ പുതിയ സിനിമ. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായം എന്ന പരിപാടിയുടെ അണിയറപ്രവര്‍ത്തകരാണ് ‘പഞ്ചായത്ത് ജെട്ടി’ ഒരുക്കുന്നത്. ചിത്രം ജൂലൈ 26 ന് തീയേറ്ററുകളിലെത്തും.
Discussion about this post