മിനിസ്ക്രീനിലെ താരമാണ് നടി നിഷ സാരംഗ്. മുളകും എന്ന ജനപ്രീയ പരമ്പരയിലൂടെയാണ് നിഷ താരമായി മാറുന്നത്. ഇപ്പോഴിതാ നടന് മമ്മൂട്ടിയെക്കുറിച്ചും എന്തുകൊണ്ട് അദ്ദേഹം മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നുവെന്നും പറയുകയാണ് നിഷ സാരംഗ്. ഫില്‍മിബീറ്റ് മലയാളവുമായുള്ള അഭിമുഖത്തിലാണ് നിഷ സാരംഗ് മനസ് തുറന്നത്.
അദ്ദേഹം ഷൂട്ടിന് വന്നപ്പോള്‍ ഞങ്ങള്‍ കാണാന്‍ പോയി. രണ്ടാമതും ഷൂട്ട് വന്നപ്പോള്‍ മമ്മൂക്ക എന്ത് വിചാരിക്കും എന്നു കരുതി പോയില്ല. ശല്യമായാലോ എന്ന് കരുതിയാണ്. പക്ഷെ ആളെ പറഞ്ഞു വിട്ടു ഞങ്ങളെ വിളിച്ചു കൊണ്ടു വരാന്‍. അത്രയും സിമ്പിളാണ്. അതുപോലൊരു അനുഭവം വേറൊരു നടനില്‍ നിന്നും ഉണ്ടായിട്ടില്ല. ഒരാളോട് മാത്രമല്ല, എല്ലാരോടുമാണ് വരാന്‍ പറയുന്നത്.
അമ്മയുടെ മീറ്റിംഗിന് ചെന്നപ്പോള്‍ ഞാനും ബിജു ചേട്ടനും മാറി നില്‍ക്കുകയായിരുന്നു. ഫോട്ടോ എടുക്കണ്ടേ എന്ന് ചോദിച്ച് അടുത്തേക്ക് വിളിച്ചു പേടിച്ചിട്ടാണ് അടുത്തേക്ക് വരാത്തതെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് വിളിക്കുന്നത്. വീട്ടിലെ കാര്ന്നോര് വിളിക്കുന്നത് പോലെയാണത്.
ചില ആളുകള്‍ നമ്മളെ കണ്ടാല്‍ മൈന്റ് പോലും ചെയ്യില്ല. ആരായിത് എന്ന പുച്ഛമാകും. നമ്മളൊക്കെ ഇതുവരേയും കണ്ടിട്ടില്ല, ഇങ്ങനെയുള്ളവരും ഇവിടെയുണ്ടോ എന്ന രീതിയില്‍ നോക്കുന്ന ആര്‍ട്ടിസ്റ്റുകളും ഉണ്ട് ഇവിടെ. നമസ്തെ പറഞ്ഞാല്‍ മുഖം തിരിക്കുന്നവരുണ്ട്. അങ്ങനെ കാണിക്കാന്‍ പാടില്ല എന്നുള്ളതു കൊണ്ട് തുറന്ന് പറഞ്ഞതാണ്. ഒന്നുമില്ലെങ്കിലും ഒരേ വഞ്ചിയില്‍ യാത്ര ചെയ്യുന്നവരാണ്. കാണുമ്പോള്‍, നമസ്കാരം പറയുമ്പോള്‍ ഒന്ന് ചിരിക്കാം. നിഷ പറഞ്ഞു.
അതേസമയം, നിഷ സാരംഗ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ‘എഴുത്തോല’ നാളെ തിയേറ്ററുകളിലേക്ക്. നവാഗതനായ സുരേഷ് ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന ‘എഴുത്തോല’ വിവിധ ഫെസ്റ്റുവലുകളില്‍ ഇതിനോടകം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സംവിധായകന് സുരേഷ് ഉണ്ണിക്കൃഷ്ണന് തന്നെയാണ് എഴുത്തോലയുടെ രചനയും നിര്‍വഹിച്ചത്.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വരുന്ന മാറ്റങ്ങളുടെ ഫലമായി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സാഹചര്യങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം. പാറുക്കുട്ടി ആശാത്തിയും ഭര്‍ത്താവ് കൃഷ്ണന് ആശാനുമാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇവരുടെ ജീവിതത്തിലൂടെയാണ് എഴുത്തോലയുടെ സഞ്ചാരം.
Discussion about this post