വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ‘വര്‍ഷങ്ങള്‍ക്കു ശേഷം’ മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ഈ സിനിമ കണ്ട പ്രേക്ഷകരില്‍ പലരും ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ചെയ്ത കഥാപാത്രങ്ങള്‍ മോഹന്‍ലാലും ശ്രീനിവാസനും ചെയ്താല്‍ നന്നായിരുന്നു എന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഈ ഹിറ്റ് കോംബോ വീണ്ടും ഒന്നിക്കണം എന്നാണ് മലയാളി പ്രേക്ഷകരുടെ ആഗ്രഹം. ഇപ്പോഴിതാ, മോഹന്‍ലാലിനെയും ശ്രീനിവാസനെയും വെച്ച് സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്. അതിനു പറ്റിയ കഥയുണ്ടെന്നും ഇരുവരും സമ്മതിച്ചാല്‍ ഈ സിനിമ സംഭവിക്കുമെന്നും ധ്യാന്‍ പറയുന്നു.
‘എല്ലാത്തരത്തിലുമുള്ള പ്രേക്ഷകരെ തൃപ്തരാക്കുന്ന തരത്തിലുള്ള സിനിമ ചെയ്യുക എന്നത് എളുപ്പമല്ലെന്നും എന്നാല്‍ അങ്ങനെയൊരു സിനിമയായിരിക്കും അടുത്തതായി ചെയ്യുന്നതെന്നും പറഞ്ഞിരുന്നു.
ഒരു കഥ മനസ്സിലുണ്ട്. പലരുമായി സംസാരിച്ച് ഏകദേശം ആക്കി വച്ചിട്ടുണ്ട്. അടുത്തവര്‍ഷം തുടങ്ങാം എന്ന് വച്ച് നില്‍ക്കുകയാണ്. അടുത്തതും ഒരു റൊമാന്റിക് ചിത്രമാണ്. അച്ഛനെയും ലാല്‍ സാറിനെയും വെച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. രണ്ടുപേരും സമ്മതിച്ചാല്‍ ചിലപ്പോള്‍ നടക്കും. ഒരു കഥയുണ്ട്, പക്ഷേ ആരോടും പറഞ്ഞിട്ടില്ല”- ധ്യാന്‍ ശ്രീനിവാസന് പറഞ്ഞു.
അടുത്ത ഒരു സിനിമ ചെയ്യുമ്പോള്‍ ഞാന്‍ വളരെയധികം ആലോചിക്കണം. വിജയം ഉണ്ടായാലും അതൊരു ഭാരമാണ്. ‘ലവ് ആക്ഷന്‍ ഡ്രാമ’ ചെയ്തു കഴിഞ്ഞിട്ട് അഞ്ചുവര്‍ഷമായി. അത് തീയേറ്ററില്‍ ഓടിയ സിനിമയാണ്. ഒരു തിരക്കഥാകൃത്തിനെയും സംവിധായകനെയും സംബന്ധിച്ച് ഏറ്റവും നിര്‍ണായകം രണ്ടാമത്തെ സിനിമയായിരിക്കും. അത് കഴിഞ്ഞാല്‍ ഒരു കോണ്‍ഫിഡന്‍സ് നമുക്ക് കിട്ടും”.ധ്യാന്‍ വ്യക്തമാക്കി.
Discussion about this post