അടുത്തിടെ സൂപ്പര്‍ഹിറ്റായി മാറിയ സിനിമകളിലൊന്നാണ് ഗുരുവായൂരമ്പല നടയില്‍. ജയജയജയഹേയ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ഈ സിനിമയില്‍ പൃഥ്വിരാജും ബേസിലുമാണ് പ്രധാനവേഷങ്ങളിലെത്തിയത്. ഇപ്പോഴിതാ ഈ സിനിമയിലെ ഒരു സീനിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്.
ആരെയും വേദനിപ്പിക്കുന്ന സീനുകള്‍ തന്റെ സിനിമയിലുണ്ടാവാതെ നോക്കാറുണ്ടെന്ന് പറഞ്ഞ വിപിന്‍ ജയജയജയഹേ പോലെയൊരു സിനിമ ചെയ്ത് തനിക്കൊരിക്കലും അത് സാധ്യമല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരമ്പല നടയില്‍ ബേസിലും പൃഥ്വിയും സ്ത്രീകളെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്ന ഒരു രംഗമുണ്ട് ഇത് കണ്ടിട്ട് സുപ്രിയ ഇത് പൊളിറ്റിക്കലി ഇന്‍ കറക്ട് അല്ലേ എന്ന് ചോദിച്ചു.
എന്നാല്‍ അതിനുത്തരമായി ആ കഥാപാത്രങ്ങള്‍ നെഗറ്റീവാണെന്നാണ് താന്‍ പറഞ്ഞതെന്ന് വിപിന്‍ വ്യക്തമാക്കി. കാരണം ആനന്ദിനും വിനുവിനും സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കാം എന്നാല്‍ അത് ബേസിലും പൃഥ്വിയും ചെയ്യുന്നതാണ് കുഴപ്പം അദ്ദേഹം പറഞ്ഞു.
ജോമോന്റെ വാക്കുകളും പൊളിറ്റിക്കലി ഇന്‍കറക്ടാണ്. അപ്പോള്‍ അയാളൊരു സൈക്കോ സ്വഭാവമുള്ളയാളാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. സില്ലി മോങ്ക്സുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
Discussion about this post