താരസംഘടന അമ്മയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിന്റെ ഭാഗമായി രമേഷ് പിഷാരടി അമ്മയ്ക്ക് കത്ത് എഴുതുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന് അനൂപ് ചന്ദ്രന്. വരണാധികാരിയായിരുന്ന ഒരു വക്കീലിന്റെ ഇടപെടലാണ് എല്ലാം ഈ നിലയിലെത്തിച്ചതെന്നാണ് അനൂപ് കുറ്റപ്പെടുത്തുന്നത്. വണ്‍ ഇന്ത്യയുമായുള്ള അഭിമുഖത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തല്‍.
അനൂപ് ചന്ദ്രന്റെ വാക്കുകള്‍
നമ്മുടേത് ഒരു ചാരിറ്റി സംഘടനയുടെ ബൈലോയാണ്. ആ ബൈലോക്ക് അകത്ത് ഭരണസമിതിയില്‍ 4 വനിതാ പ്രതിനിധികള്‍ വേണമെന്ന് കൃത്യമായി പറയുന്നുണ്ട്. രണ്ട് സ്ത്രീകള്‍ പ്രധാനപ്പെട്ട ഭാരവാഹി പദവികളിലേക്കും മൂന്ന് പേര് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും മത്സരിച്ചിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുക്കു പരമേശ്വരനോ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മഞ്ജു പിള്ളയോ വിജയിച്ചിരുന്നുവെങ്കില്‍ എക്സിക്യൂട്ടീവില്‍ രണ്ട് വനിതകള്‍ മാത്രം മതിയാകുമായിരുന്നു.
കുക്കു പരമേശ്വരനും മഞ്ജു പിള്ളയും തോറ്റു പോയി. അപ്പോള്‍ സ്വാഭാവികമായും എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് മത്സരിച്ച മൂന്ന് സ്ത്രീകളും ഓട്ടോമാറ്റിക്കലി തിരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞു. ഇതാണ് നമ്മുടെ ബൈലോ. അത് മനസ്സിലാക്കിയിട്ട് വേണമായിരുന്നു മത്സരിക്കാന്‍. വരണാധികാരിയ നിന്ന ആ ‘കിഴങ്ങന് വക്കീല്‍’ ഒറ്റ ഒരുത്തനാണ് ആ പ്രശ്നം ഉണ്ടാക്കിയത്.
മുഴുവന്‍ ആളുകളേയും വിളിച്ച് സംവരണവുമായി ബന്ധപ്പെട്ട കാര്യം സംസാരിച്ചു. അതായത് നാല് സ്ത്രീകളില്‍ എല്ലാവരും വിജയിച്ചാല്‍ കമ്മിറ്റിയിലേക്ക് വരുമെന്ന്. പക്ഷെ ആദ്യത്തെ രണ്ടുപേര്‍ പരാജയപ്പെട്ടു. ആ സാഹചര്യത്തില്‍ എക്സിക്യൂട്ടീവിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ ഫലം മാറ്റി നിര്‍ത്തി പുരുഷന്മാരുടെ ഫലം മാത്രം പുറത്ത് വിട്ടാല്‍ മതിയായിരുന്നു. അങ്ങനെ വരുമ്പോഴും രമേഷ് പിഷാരടിയും റോണിയും ഓള് റെഡി പരാജയപ്പെട്ട് കഴിഞ്ഞു. ബൈലോ വായിക്കാത്ത ആ വക്കീല്‍ മൂലമാണ്് ഈ പ്രശ്നമൊക്കെ ഉണ്ടായത്.
Discussion about this post