ഒരു സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ആ സിനിമയെക്കുറിച്ച് സംസാരിക്കുന്നത് മണ്ടത്തരമാണെന്ന് മുരളി ഗോപി. കാരണം സിനിമയെക്കുറിച്ചുള്ള മുന്‍വിധികളൊന്നും കൂടാതെ ക്ലീന്‍ സ്ലേറ്റ് പോലുള്ള മനസ്സുമായി വേണം പ്രേക്ഷകര്‍ തീയേറ്ററുകളിലെത്താനെന്നും അതാണ് സിനിമയ്ക്ക് പ്രയോജനം ചെയ്യുകയെന്നും ്അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനകരാജ്യത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്രെ തുറന്നുപറച്ചില്‍. ഇതുവരെ കാണാത്ത ത്രില്ലര്‍ സിനിമയാണെന്നൊക്കെ നമ്മള് പറയുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് ഒരു അനാവശ്യ ടാസ്ക് കൊടുക്കല്‍ പോലെ ആകും.
ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാനാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം. അതേസമയം ഇന്ദ്രന്‍സും മുരളിഗോപിയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം ജൂലൈ 5 ന് റിലീസ് ചെയ്യും.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നത്. ‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘വീകം’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മൂന്നാമത് ചിത്രമാണ് കനകരാജ്യം. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.പതിവ് വാണിജ്യ ചേരുവകള്‍ പൂര്‍ണമായും ഒഴിവാക്കി വളരെ റിയലിസ്റ്റിക് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Discussion about this post