ചട്ടമ്പി നാട് സിനിമയിലെ സുരാജ് വെഞ്ഞാറമ്മൂടിന്റെ ദശമൂലം ദാമു എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ട്രോളുകളിലൂടെ സജീവമായി നില്ക്കുന്ന ദശമൂലം ദാമുവിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
സംവിധായകന് രതീഷ് ബാലകൃഷ്ണ പൊതുവാള് ദാമുവിനെ കഥാപാത്രമാക്കിക്കൊണ്ട് ഒരു സിനിമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ആ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സുരാജ്.
ഇപ്പോഴും ഞാന്‍ ആ സിനിമയുടെ പണിപ്പുരയിലാണ്. ഡിജോയാണ് ഇപ്പോള്‍ അതേറ്റെടുത്തിരിക്കുന്നത്. പക്ഷേ ആ കഥാപാത്രം ഒന്നുകൂടി ചെയ്യാന്‍ എനിക്ക് നല്ല പേടിയുണ്ട്. എന്നാല്‍ സംവിധായകരും തിരക്കഥാകൃത്തും ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായാല്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ താനും തയ്യാറാണെന്ന് സുരാജ് പറഞ്ഞു.
എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും റിസ്കുള്ള സിനിമ കൂടിയാവും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post