തിയറ്ററില്‍ മാത്രമല്ല ഒടിടിയിലും വന്‍ വിജയം നേടിയ ഗുരുവായൂരമ്പലനടയില്‍ സിനിമയില്‍ ഉപയോഗിച്ച വിഎഫ്എക്സ് ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയ്ക്കായി ഗുരുവായൂര്‍ ക്ഷേത്രം തന്നെ കോടികള്‍ മുടക്കി സെറ്റിട്ടിരുന്നു. എങ്കിലും രംഗങ്ങളുടെ പൂര്‍ണതയ്ക്കായി വിഎഫ്എക്സ് എങ്ങനെയാണ് പ്രയോജനപ്പെടുത്തിയതെന്നു വെളിപ്പെടുത്തുന്ന വിഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സെറ്റിനൊപ്പം തന്നെ ശ്രദ്ധയും സൂക്ഷ്മതയും നല്‍കിയാണ് വിഎഫ്എക്സും സിനിമയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത് എന്നു വ്യക്തമാക്കുകയാണ് വിഡിയോ
കൃത്രിമമെന്നു തോന്നിക്കാത്ത വിധമായിരുന്നു സെറ്റും വിഎഫ്എക്സും സംയോജിപ്പിച്ചു കൊണ്ട് അണിയറപ്രവര്‍ത്തകര്‍ നടത്തിയ കണ്കെട്ട്. ഡിജിറ്റല്‍ ടര്‍ബോ മീഡിയ ആണ് സിനിമയ്ക്കായി വിഎഫ്എക്സ് ജോലികള്‍ ചെയ്തത്. അതിഗംഭീര വര്‍ക്കാണ് ഇതെന്ന് പ്രേക്ഷകരും പറയുന്നു.
ഗുരുവായൂര്‍ അമ്പലനടയുടെ 360 ഡിഗ്രി കാഴ്ച തന്നെ സിനിമയില്‍ കാണാം. വെറും 45 ദിവസം കൊണ്ട് ഒറിജിനലിനോട് കിട പിടിക്കുന്ന സെറ്റ് ഒരുക്കിയത് കലാസംവിധായകനായ സുനില്‍ കുമാരനാണ
. ഏകദേശം നാലു കോടി ചിലവിട്ടാണ് കൂറ്റന്‍ സെറ്റ് സിനിമയ്ക്കായി കളമശ്ശേരിയില്‍ ഒരുക്കിയത്.
പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറല്‍ വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. പൃഥ്വിരാജ്, ബേസില്‍ ജോസഫ്, അനശ്വര രാജന്, നിഖില വിമല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ ഫണ്‍ ഫാമിലി ചിത്രം മികച്ച കലക്ഷന്‍ നേടിയിരുന്നു.
Discussion about this post