വൈറല്‍ അണുബാധകള്‍ക്ക് ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താല്‍ മതിയെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ വാദത്തിനെതിരെ ഡോ സിറിയക് എബി ഫിലിപ്‌സ് രംഗത്തുവന്നിരുന്നു.അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സാമന്ത ഇതിലൂടെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ആരോഗ്യശാസ്ത്ര വിഷയങ്ങളില്‍ നിരക്ഷരയാണ് സാമന്തയെന്നും സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലര്‍ജി ഫൗണ്ടേഷനും ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
പൊതുജനാരോഗ്യം അപകടപ്പെടുത്തുന്ന കുറ്റം ചാര്‍ത്തി സാമന്തയ്‌ക്കെതിരെ പിഴചുമത്തുകയോ, അഴിക്കുള്ളില്‍ അകത്താക്കുകയോ ചെയ്യപ്പെടുമെന്നും അദ്ദേഹം കുറിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഡോക്ടറുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാമന്ത ഇപ്പോള്‍. തനിക്ക് ഫലംകണ്ട ചികിത്സാരീതിയാണ് പങ്കുവെച്ചതെന്നും ഡോക്ടറുടെ വാക്കുകള്‍ കടുത്തുപോയി എന്നും സാമന്ത കുറിച്ചു.
കുറച്ചുവര്‍ഷങ്ങളായി തനിക്ക് വ്യത്യസ്ത മരുന്നുകള്‍ സ്വീകരിക്കേണ്ടി വന്നിരുന്നുവെന്നും തന്നോട് കര്‍ശനമായും നിര്‍ദേശിച്ചിരുന്ന എല്ലാകാര്യങ്ങളും ശ്രമിക്കുകയും ചെയ്തിട്ടുണ്ട് എന്നുംപറഞ്ഞാണ് സാമന്ത കുറിപ്പ് ആരംഭിക്കുന്നത്. ഈ ചികിത്സകളിലേറെയും വളരെ ചെലവേറിയതായിരുന്നു. തനിക്ക് ഈ ചിലവുകള്‍ വഹിക്കാനുള്ള പ്രാപ്തിയുണ്ടല്ലോ എന്നു ചിന്തിക്കുന്നതിനൊപ്പം അതിനു കഴിയാത്തവരേക്കുറിച്ചും ആലോചിക്കാറുണ്ടായിരുന്നു.
എന്നാല്‍ പരമ്പരാഗത ചികിത്സാരീതികള്‍ തനിക്ക് ഗുണംചെയ്തില്ല. അത് താനായതുകൊണ്ടുമാത്രമായിരിക്കാമെന്നും മറ്റുള്ളവര്‍ക്ക് നന്നായി ഫലംചെയ്യുമെന്ന് അറിയാമെന്നും സാമന്ത കുറിപ്പില്‍ പറഞ്ഞു.
Discussion about this post