കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ‘അമ്മയുടെ ‘ ജനറല്‍ ബോഡി മീറ്റിങ്ങ് നടന്നത്. നിരവധി താരങ്ങള്‍ മീറ്റിങ്ങിനായി എത്തിയിരുന്നു. അതില്‍ പ്രധാനമായിരുന്നു സുരേഷ് ?ഗോപി. 27 വര്‍ഷങ്ങള്‍ക്കു ശേഷം ശേഷം ‘അമ്മ’ ജനറല്‍ ബോഡി മീറ്റിങ്ങിലെത്തിയ സുരേഷ് ?ഗോപിക്ക് വലിയ സ്വീകരണമാണ് താരങ്ങള്‍ നല്‍കിയത്.
ഇത്തവണ വെറും നടനായല്ല, കേന്ദ്രമന്ത്രിയായാണ് അദ്ദേഹം അമ്മയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. നിരവധി താരങ്ങള്‍ നടനൊപ്പം സെല്‍ഫി എടുത്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ നടന് ഭീമന് രഘു സുരേഷ് ഗോപിക്ക് സ്നേഹ ചുംബനം നല്കുന്ന ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
അതേസമയം കേന്ദ്ര മന്ത്രിയായി തിരിച്ചെത്തിയ സുരേഷ് ഗോപിയെ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ ഭീമന് രഘു അഭിനന്ദിക്കുകയും ചെയ്തിരുന്നു. അമ്മയില്‍ സുരേഷ് ഗോപി വന്നെന്നും കേന്ദ്രമന്ത്രിയായാണ് അദ്ദേഹം ഇവിടെ വന്നതെന്നും അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു.
നമുക്കിപ്പോള്‍ രണ്ടു മന്ത്രിമാരാണ് ഉള്ളത്. കേരള മന്ത്രി ഗണേഷ് കുമാര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി. അമ്മയ്ക്ക് അഭിമാനമായ രണ്ടു മന്ത്രിമാര്‍ ഇവിടെയുണ്ട് എന്നുള്ളത് വളരെ നല്ലൊരു കാര്യമാണെന്നും ഭീമന് രഘു പറഞ്ഞു.
Discussion about this post