മക്കള്‍ സെല്വന് വിജയ് സേതുപതിയുടെ അടുത്ത ചിത്രം പാണ്ഡിരാജിനൊപ്പമാണെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ പാണ്ഡിരാജ് നടി നിത്യ മേനോനെ സമീപിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിജയ് സേതുപതിയ്ക്കൊപ്പം അഭിനയിക്കാന്‍ നിത്യ മേനോനും താല്പര്യം പ്രകടിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
സൂര്യയെ നായകനാക്കി ഒരുക്കിയ എതിര്‍ക്കും തുനിന്ദവനാണ് പാണ്ഡിരാജിന്റേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ജയം രവിയെ നായകനാക്കി ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു പാണ്ഡിരാജ്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അത് നടക്കാതെ പോയി. മുന്‍പ് 19 (1) (എ) എന്ന ചിത്രത്തില്‍ നിത്യ മേനോനും വിജയ് സേതുപതിയും ഒന്നിച്ചെത്തിയിരുന്നു.
മഹാരാജയാണ് വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം. നടന് അഭിനയിക്കുന്ന അന്‍പതാം ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് മഹാരാജയ്ക്ക്. നിതിലന് സാമിനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ് ആണ് പ്രതിനായകനായി എത്തിയിരിക്കുന്നത്. നടനായി ഇപ്പോള്‍ കുറച്ച് ചിത്രങ്ങള്‍ മാത്രം ചെയ്യുന്ന അനുരാഗിന്റെയും മികച്ച പ്രകടനമാണ് ചിത്രത്തില്‍. വിജയ് സേതുപതിയ്ക്കൊപ്പം അഭിനയിക്കാം എന്നതാണ് മഹാരാജ എന്ന ചിത്രത്തിലേക്ക് തന്നെ എത്തിച്ചതെന്ന് അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.
ചിത്രത്തില്‍ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കല്‍ക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. പാഷന് സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളില്‍ സുധന് സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം നല്‍കിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്. ശ്രീ പ്രിയ കമ്പൈന്‍സിലൂടെ എ വി മീഡിയാസ് കണ്‍സള്‍ട്ടന്‍സി ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിച്ചത്.
Discussion about this post