ദുല്‍ഖറിനെ സെക്കന്‍ഡ് ഷോ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചത് മമ്മൂട്ടിക്ക് അത്ര ഇഷ്ടമുണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തലുമായി ടാലെന്റ് മാനേജര്‍ വിവേക് രാമദേവന്.
സെക്കന്‍ഡ് ഷോയിലെ അവസരം മമ്മൂക്കയോട് പറഞ്ഞപ്പോള്‍ ആദ്യം പരമാവധി ഒഴിവാക്കാനായിരുന്നു നീക്കം. കഥ പറഞ്ഞപ്പോള്‍ തന്നെ നെഗറ്റീവായായിരുന്നു പ്രതികരണം. അവന് ഇപ്പോള്‍ ബിസിനസ്സൊക്കെ ചെയ്ത് നില്‍ക്കുകയായിരുന്നു എന്നായിരുന്നു മമ്മൂക്കയുടെ പ്രതികരണം.
അവസാനശ്രമം എന്ന നിലയ്ക്ക് ഒരിക്കല്‍ക്കൂടി പോയപ്പോള്‍ എനിക്ക് ന്റൈ തന്നെ കഥ കേള്‍ക്കാന്‍ നേരമില്ല പിന്നെയല്ലേ പടം ചെയ്യാന്‍ ഉദ്ദേശിക്കാത്ത അവന്റെ പടം എന്നായിരുന്നു മമ്മൂക്കയുടെ പ്രതികരണം എങ്കിലും അവസാനം ദുല്‍ഖറിന്റെ നമ്പര്‍ തന്നു. അദ്ദേഹത്തിനും സിനിമ ചെയ്യാന്‍ ആദ്യം താല്പര്യമുണ്ടായിരുന്നില്ല ശ്രീനാഥും വിനിയുമായുള്ള അദ്ദേഹത്തിന്റെ വൈബ് കാരണം ഒടുവില്‍ ആ സിനിമ സംഭവിക്കുകയായിരുന്നു. വിവേക് വ്യക്തമാക്കി.
തെലുങ്ക് ചിത്രമായ ലക്കി ഭാസ്കര്‍ ആണ് ദുല്‍ഖറിന്റെ പുതിയ റിലീസ്. ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. പ്രഭാസ് നായകനായെത്തിയ ‘കല്‍ക്കി’യില്‍ ദുല്‍ഖര്‍ അതിഥി വേഷത്തിലെത്തയിരുന്നു.
Discussion about this post