2013ല്‍ വിനീതിന്റെ സംവിധാനത്തില്‍ തീയേറ്ററുകളിലെത്തിയ ചിത്രമാണ് തിര. വിനീതിന്റെ മൂന്നാം സംവിധാന ചിത്രമായിരുന്നു ഇത്. സംവിധാന മികവും അഭിനേതാക്കളുടെ മികച്ച പ്രകടനവും നിമിത്തം നിരൂപക പ്രശംസ വാങ്ങിക്കൂട്ടിയ ഈ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം വരുമെന്ന് വിനീത് ശ്രീനിവാസന് പറഞ്ഞിരുന്നു. എന്നാല്‍ തിര 2 ഇപ്പോള്‍ അനാഥമാണെന്നാണ് ധ്യാന്‍ ശ്രീനിവാസന് പറയുന്നത്. എങ്കിലും ഈ പ്രോജക്ട് പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.
ആ സിനിമ അനാഥപെട്ടിരിക്കുകയാണ്. ചേട്ടന് അതു ചെയ്യുന്നില്ല എന്നൊരു തീരുമാനം എടുത്തു. പക്ഷേ ആ സിനിമയ്ക്ക് ഒരു ഫാന്‍ ബേസുണ്ട്. എന്ന് വെച്ചാല്എല്ലാവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ എന്നതല്ല. എന്നാല്‍ പോലും ഇത് ഫസ്റ്റ് പാര്‍ട്ടിന് ഒരു പടി മുന്നിലായിരിക്കും.
അതുപോലെ തിരയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടുമോ സെന്‍സര്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്നൊക്കെയുള്ള സംശയം മൂലം ചെയ്യാന്‍ വിചാരിച്ച കാര്യങ്ങളൊക്കെ കട്ട് ചെയ്തിട്ടുണ്ട്.,
രാഗേഷ് എന്ന എന്റെ കസിന് ആണെഴുതിയത്. അവന് എഴുതിവെച്ച പലതും ഷൂട്ട് ചെയ്യാതെ പോയിട്ടുണ്ട്. തിര എല്ലാവര്ക്കും കാണാന്‍ കഴിയണമെന്ന തീരുമാനമുണ്ടായിരുന്നു. അതുകൊണ്ട് അവിടെ ഒരു ഫില്ട്ടറൈസേഷന് അന്ന് നടന്നു. എന്നാല്‍ തിര ടുവിന്റെ കാര്യത്തില്‍ അത് സംഭവിക്കില്ല. ധ്യാന്‍ ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
Discussion about this post