ബാഹുബലിയിലൂടെയാണ് തെലുങ്ക് നടന് പ്രഭാസ് പാന്‍ ഇന്ത്യന്‍ താരമായി ഉയര്‍ന്നത്. ഇപ്പോള്‍ കല്‍ക്കിയുടെ താരത്തിന്റെ കീര്‍ത്തി ഒന്നുകൂടെ ഉയര്‍ന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. കല്‍ക്കി ബോക്സ് ഓഫീസില്‍ 700 കോടി കടന്നു കുതിക്കുമ്പോള്‍ പ്രഭാസ് നായകനായ മറ്റു ചിത്രങ്ങളുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകളും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ബോക്സ് ഓഫീസില്‍ ആദ്യ ദിനം 100കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രഭാസ് ചിത്രങ്ങളാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.
പ്രഭാസിന്റെ അഞ്ച് സിനിമകളാണ് ആദ്യദിനം 100 കോടി കളക്ഷന്‍ നേടിയിരിക്കുന്നത്. ബാഹുബലി 2, കല്‍ക്കി 2898 എഡി, സലാര്‍, ആദിപുരുഷ്, സഹോ എന്നിവയാണ് ആ സിനിമകള്‍. സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബോളിവുഡിന്റെ സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനാണ് രണ്ടാം സ്ഥാനത്തുള്ളത്.
രണ്ട് സിനിമകളാണ് ഷാരൂഖിന്റേതായി ആദ്യദിനം തന്നെ 100 കോടി കടന്നത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പത്താനും ജവാനും ആണ് ആ സിനിമകള്‍. തൊട്ട് പിന്നാലെ വിജയ്(ലിയോ), രണ്‍ബീര്‍ കപൂര്‍(അനിമല്‍), ജൂനിയര്‍ എന്‍ടിആര്‍(ആര്‍ആര്‍ആര്‍), രാം ചരണ്‍(ആര്‍ആര്‍ആര്‍), യാഷ്(കെജിഎഫ് ചാപ്റ്റര്‍2) എന്നീ താരങ്ങളുടെ സിനിമകളും ഉണ്ട്.
അതേസമയം തെലുങ്ക് സിനിമയെ പാന്‍ ഇന്ത്യന്‍ ലെവലിലും അതുക്കും മേലെയും ഉയര്‍ത്തിക്കൊണ്ട് ‘കല്‍ക്കി 2898 എ ഡി’ വളരെ വേഗം തന്നെ ബോക്സ് ഓഫീസില്‍ പണം വാരിക്കൂട്ടുകയാണ്. ആറുദിവസം കൊണ്ട് സിനിമ കേരളത്തില്‍ നിന്ന് മാത്രം 16.07 കോടി നേടിയതായാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം 320 സ്ക്രീനുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ 320ല്‍ 190ഉം ത്രീഡിയാണ്.
വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചത് വേഫെറര്‍ ഫിലിംസാണ്.
Discussion about this post