‘ഭ്രമയുഗം’ സിനിമയിലെ കൊടുമണ്‍ പോറ്റിയെ അനുകരിച്ച ടിനി ടോമിനെ ട്രോളി സംവിധായകന്‍ എം.എ. നിഷാദ്. ”ജസ്റ്റ് ഫോര്‍ ഹൊറര്‍. നമ്മളെല്ലാം കഷ്ടകാലത്തെപ്പറ്റി പരാതി പറയും.. അപ്പോ നമ്മള്‍ ടിനി ടോമിന്റെ ഭ്രമയുഗം സ്‌കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓര്‍ക്കുക. അത്രയൊന്നും ഈ ജീവിതത്തില്‍ ആരും അനുഭവിച്ചിട്ടില്ലല്ലോ.”-ടിനി ടോമിന്റെയും മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് നിഷാദ് കുറിച്ചു.
വനിത ഫിലിം അവാര്‍ഡ് വേദിയിലാണ് പ്രേക്ഷകരെ ഞെട്ടിച്ച മമ്മൂട്ടിയുടെ കൊടുമണ്‍ പോറ്റിയായി നടന്‍ ടിനി ടോം എത്തിയത്. ഭ്രമയുഗം സ്പൂഫ് എന്ന രീതിയിലായിരുന്നു സ്‌കിറ്റ്.
ടിനി ടോമിനൊപ്പം ബിജു കുട്ടനും ഹരീഷ് കണാരനുമായിരുന്നു സ്‌കിറ്റില്‍ പങ്കെടുത്ത മറ്റ് താരങ്ങള്‍. വോട്ട് തേടി ഒരു രാഷ്ട്രീയക്കാരന്‍ മനയിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രസകരമായി ഇവര്‍ അവതരിപ്പിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരടങ്ങുന്ന കാണികളുടെ മുന്നിലായിരുന്നു സ്‌കിറ്റ് അവതരണം.
Discussion about this post