ഹാസ്യത്തിനൊപ്പം തന്നെ മറ്റ് വേഷങ്ങളും അനായാസം തന്മയത്വത്തോടെ ചെയ്യാന്‍ കഴിയുന്ന നടനാണ് സലിംകുമാര്‍. ആദാമിന്റെ മകന് അബു എന്ന സിനിമയിലൂടെ നാഷണല്‍ അവാര്‍ഡ് തന്നെ നേടി അദ്ദേഹം വിസ്മയിപ്പിച്ചു. ഇപ്പോഴിതാ ഒരിക്കല്‍ കരിയറില്‍ വേണ്ടെന്നുവെച്ച, എന്നാല്‍ പിന്നീട് നഷ്ടബോധം തോന്നിയ സിനിമകളെക്കുറിച്ച് പറയുകയാണ് അദ്ദേഹം.
ആര്യ നായകനായെത്തി തമിഴില്‍ വലിയ ശ്രദ്ധ നേടിയ സിനിമയായിരുന്നു നാന് കടവുള്‍. ഈ സിനിമയിലേക്ക് വില്ലന്‍ കഥാപാത്രമാകാന്‍ തന്നെ വിളിച്ചിരുന്നുവെന്നാണ് സലിം കുമാര്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ തനിക്ക് തമിഴ് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിട്ട് കളഞ്ഞതില്‍ ഇപ്പോള്‍ വിഷമം തോന്നുന്ന കുറച്ചുവേഷങ്ങളുണ്ട്. അതൊക്കെ തന്നെ തമിഴിലാണ്. ബാല സംവിധാനം ചെയ്ത നാന് കടവുള്‍ എന്ന സിനിമയാണ് അതിലൊന്ന്. ഈ സിനിമയിലേക്ക് വില്ലന്‍ വേഷത്തില്‍ എന്നെ വിളിച്ചിരുന്നു. കോള്‍ വന്നപ്പോള്‍ എന്നോട് പറഞ്ഞിരുന്നു ഇത് ലാന്‍ഡ് ചെയ്യാന്‍ പറ്റിയ സിനിമയാണെന്ന്
ഞാന്‍ പറഞ്ഞു എനിക്ക് തമിഴ് അറിയില്ലെന്ന് . പക്ഷേ ആ സിനിമയില്‍ പകുതിയും മലയാളികളാണ്. എല്ലാവരും എന്നോട് പറഞ്ഞു ഇത് നല്ല അവസരമാണ് ഈ സിനിമ വിട്ടുകളയരുതെന്ന് ഓക്കെ പറഞ്ഞപ്പോള്‍ ഡേറ്റൊക്കെ അയച്ചുതന്നു.
പക്ഷേ ഷൂട്ട് നീണ്ടുപോയി ആ സമയത്ത് ഞാനോര്‍ത്ത് ഇത് നോക്കിയിരുന്നാല്‍ എനിക്ക് മലയാളത്തില്‍ സിനിമ ഉണ്ടാവില്ലെന്ന് വളര്‍ത്തിയ താടിയുമായി ചിലപ്പോള്‍ ഹിമാലയത്തിലേക്ക് പോകേണ്ടി വരും പിന്നെ വിളിച്ചിട്ട് ആ സിനിമയിലേക്ക് ഇല്ലെന്ന് പറഞ്ഞു. സലിം കുമാര്‍ വ്യക്തമാക്കി.
Discussion about this post