വമ്പന്‍ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമാപ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് ഷങ്കര്‍. ഇന്ത്യന്‍ ടുവിന് ശേഷം അദ്ദേഹം ഒരുക്കുന്ന ഇന്ത്യന്‍ ത്രി വരുമെന്നും അതിനൊപ്പം തന്നെ അവതാര്‍ ടു പോലെ അണ്ടര്‍ വാട്ടര്‍ സീനുകളുള്ള ഒരു സിനിമ ചെയ്യുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരിച്ചിരിക്കുകയാണ് ഷങ്കര്‍. ഇന്ത്യന്‍ ത്രീ വരുന്നുണ്ട് അത് വാസ്തവമാണ്. എന്നാല്‍ മുഴുനീള അണ്ടര്‍ വാട്ടര്‍ സീനുകളുള്ള ചിത്രം ചെയ്യുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അത്തരമൊരു ചിത്രത്തെക്കുറിച്ച് താനറിഞ്ഞിട്ട് പോലുമില്ലെന്ന് പറഞ്ഞ അദ്ദേഹം ആരാണ് ഇത്തരം റൂമറുകള്‍ പടച്ചുവിടുന്നതെന്നും ചോദിച്ചു.
അതേസമയം തന്റെ മനസ്സില്‍ ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയുണ്ടെന്നും അതില്‍ കുറച്ച് അണ്ടര്‍ വാട്ടര്‍ സീനുകളുണ്ടെന്നും ഷങ്കര്‍ പറഞ്ഞു. അതല്ലാതെ മുഴുനീള അണ്ടര്‍ വാട്ടര്‍ സീനുകളുള്ള സിനിമയെപ്പറ്റി ആലോചിച്ചിട്ടില്ല. ഇന്ത്യന്‍ ടുവിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പിങ്ക് വില്ലയുമായി സംസാരിക്കുകയായിരുന്നു ഷങ്കര്‍.
ഈ ജൂലൈ 12 നാണ് ഇന്ത്യന്‍ 2 റിലീസ് ചെയ്യുന്നത്. ഈ മാസം അവസാനം ഇന്ത്യന്‍ 3 എത്തുമെന്നാണ് സൂചന. 1996-ലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ‘ഇന്ത്യന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. ഇന്ത്യനില്‍ എ ആര് റഹ്മാന് സംഗീതം നിര്‍വ്വഹിച്ചപ്പോള്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാര്‍ത്ഥ്, രാകുല്‍ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കര്‍, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോര്‍, ദീപ ശങ്കര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ 2ല്‍ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിര്‍മ്മാണം.
Discussion about this post