ഈ വര്‍ഷത്തെ ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന് പുരസ്കാരം മോഹന്‍ലാലിന്. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന് മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും. കെ ജയകുമാര്‍, പ്രഭാവര്‍മ, പ്രിയദര്ശന് എന്നിവര്‍ അടങ്ങിയ ജൂറി ആണ് പുരസ്കാര ജേതാവിനെ തെരെഞ്ഞെടുത്തത്.
ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാര വാര്‍ത്ത സോഷ്യല്‍മീഡിയയിലും വൈറലായിരിക്കുകയാണ്. ശ്രീകുമാരന്‍ തമ്പിയ്ക്ക് ആരെങ്കിലും തിരിച്ചൊരു പുരസ്കാരം കൊടുത്തിരുന്നെങ്കില്‍ എന്നാണ് പലരും കമന്റു ചെയ്തിരിക്കുന്നത്.
അതേസമയം അഭിനയജീവിതം നാലര പതിറ്റാണ്ടിലേക്ക് എത്തുമ്പോഴും ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹന്‍ലാല്‍. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന കരിയറിലെ 360-ാം ചിത്രം, ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന് എന്നിവയാണ് നിലവില്‍ അദ്ദേഹം പല ഷെഡ്യൂളുകളിലായി ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന സിനിമകള്‍. ഇതില്‍ തരുണ്‍ മൂര്‍ത്തി ചിത്രം ഷെഡ്യൂള്‍ ബ്രേക്ക് ആയിരുന്നു.
കൊവിഡ് കാലത്ത് മുടങ്ങിപ്പോയ ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണവും അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുണ്ട്. തെലുങ്ക് ചിത്രം കണ്ണപ്പയില്‍ അതിഥി താരമായി എത്തുന്ന മോഹന്‍ലാല്‍ സംവിധായകനായും അരങ്ങേറാന്‍ ഒരുങ്ങുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുതഗതിയില്‍ പുരോ?ഗമിക്കുന്ന ബറോസ് ആണ് ആ ചിത്രം. സെപ്റ്റംബര്‍ 12 ന് ആണ് റിലീസ്.
Discussion about this post