ഒമര്‍ ലുലു തനിക്ക് എം.ഡി.എം.എ. കലര്‍ത്തിയ പാനീയം നല്കി മയക്കി ബലാത്സംഗത്തിനിരയാക്കിയെന്ന് പരാതിക്കാരിയായ നടി. ബലാത്സംഗക്കേസില്‍ ഒമര്‍ ലുലു ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് നടി നല്കിയ ഉപഹര്‍ജിയിലാണ് ഈ ആരോപണം. നടിയെയും കക്ഷി ചേര്‍ത്ത ജസ്റ്റിസ് സി.എസ്. ഡയസ് ഹര്‍ജി ജൂലായ് 22-ന് പരിഗണിക്കാന്‍ മാറ്റി.
വിവാഹിതനാണെന്നത് മറച്ചുവെച്ച് വിവാഹ വാഗ്ദാനം നല്‍കിയും ഇനിയും വരാനിരിക്കുന്ന സിനിമകളില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുമായിരുന്നു പീഡനമെന്നാണ് നടിയുടെ ആരോപണം. സിനിമാ ചര്‍ച്ചയ്ക്കെന്ന പേരില്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്കി ബലാത്സംഗം ചെയ്യുകയായിരുന്നു.
ഒമര്‍ ലുലു മയക്കുമരുന്നിന് അടിമയാണ്. തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം കേസ് നെടുമ്പാശ്ശേരി സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
പ്രതി നേരിട്ടും ഡ്രൈവര്‍ നാസില്‍ അലി, സുഹൃത്ത് ആസാദ് തുടങ്ങിയവര്‍ വഴിയും കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ഈ മൊബൈല്‍ സംഭാഷണങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാണ്. പ്രതിക്ക് വലിയ സ്വാധീന ശക്തിയണ്ട്, ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. സുതാര്യമായ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തണമെന്നും ഉപഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Discussion about this post