പ്രേമലുവില്‍ അഭിനയിക്കുന്ന കാര്യം അറിഞ്ഞിരുന്നെങ്കില്‍ നസ്ലനെ തന്റെ പുതിയ സിനിമ തലവനിലേക്ക് വിളിക്കുമായിരുന്നില്ലെന്ന് ജിസ് ജോയ്. കാരണം നസ്ലന് പ്രേമലുവില്‍ നായകനാണ് ഇതില്‍ കാമിയോ റോളും ജിസ് ജോയ് പറഞ്ഞു.
തലവനിലെ ജാഫറിന്റെ കഥാപാത്രത്തിന്റെ പ്രായം ആദ്യം വളരെക്കുറവായിരുന്നു. മാത്രമല്ല ആ കഥാപാത്രത്തിന്റെ പ്ലോട്ടും അങ്ങനെയായിരുന്നില്ല. അതിലേക്കാണ് നസ്ലനെ കാസ്റ്റ് ചെയ്തത്. പക്ഷേ അവന് പ്രേമലുവില്‍ നായകനായി അഭിനയിക്കുകയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അവനെ ഈവേഷത്തിലേക്ക് കാസ്റ്റ് ചെയ്യുമായിരുന്നില്ല.
തലവനില്‍ കാമിയോ റോളാണ് ചെയ്യാന്‍ കഴിയുമോ എന്ന് ഞാനവനോട് ചോദിച്ചപ്പോള്‍ പാവം ചാടി സമ്മതിച്ചു. നമ്മുടെ സിനിമയല്ലേ ചേട്ടാ ചെയ്യാമെന്ന് ജിസ് ജോയ് പറഞ്ഞു.
മെയ് 24ന് ആയിരുന്നു തലവന്‍ റിലീസ് ചെയ്തത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്സിന്റെയും ലണ്ടന്‍ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം ത്രില്ലര്‍ മൂഡിലുള്ള ചിത്രം കൂടിയാണ്.
ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ഈ ചിത്രം മലബാറിലെ നാട്ടിന്‍പുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കിയ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. അനുശ്രീ, മിയ, ദിലീഷ് പോത്തന്, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന് ഉണ്ണി, ബിലാസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
Discussion about this post