മമ്മൂട്ടിയെ മമ്മൂക്ക എന്ന് വിളിക്കുന്നത് പോലെ ജനങ്ങള്‍ തന്നെ വിളിക്കുന്നത് ഫെമിനിച്ചി എന്നാണെന്ന് നടി പാര്‍വതി തിരുവോത്ത്. ‘അവര്‍ സ്റ്റുപ്പിഡ് റിയാക്ഷന്‍’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. സ്ത്രീകള്‍ക്കായി ഡബ്ല്യുസിസി എന്ന സംഘടന ആരംഭിച്ചതിന്റെ കാരണവും അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.
മമ്മൂട്ടിയെ ‘മമ്മൂക്ക’ എന്ന് വിളിക്കുന്നത് പോലെ പാര്‍വതിയുടെ ചെല്ലപ്പേര് എന്താണെന്ന അവതാരകരുടെ ചോദ്യത്തിന് തന്നെ ‘ഫെമിനിച്ചി’ എന്ന് വിളിക്കാറുണ്ട് എന്നായിരുന്നു താരം നല്‍കിയ മറുപടി. ”മമ്മൂക്ക എന്ന പേര് നല്ലതാണ്. എന്നാല്‍ എന്നെ ആള്‍ക്കാര്‍ വിളിക്കുന്നത് ഫെമിനിച്ചി എന്നാണ്. ഫെമിനിസ്റ്റ് ആയതിനാലാണ് അങ്ങനെ വിളിക്കുന്നത്. ആ പട്ടം ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. അതെന്റെ ബാഗില്‍ കൊണ്ടുനടക്കുന്നു”-പാര്‍വതി തിരുവോത്ത് പറഞ്ഞു.
പുതിയ ചിത്രം ഉള്ളൊഴുക്കിലെ പാര്‍വ്വതിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. അഞ്ചു എന്ന കഥാപാത്രമായാണ് പാര്‍വതി ഉള്ളൊഴുക്കില്‍ അഭിനയിക്കുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരവും ദേശീയ അവാര്‍ഡില്‍ ജ്യൂറിയുടെ സ്‌പെഷ്യല്‍ മെന്‍ഷന്‍ നേടുകയും ചെയ്തിട്ടുണ്ട്
Discussion about this post