ടോളിവുഡില്‍ ശ്രദ്ധേയയായി മാറിയ മലയാള നടിയാണ് സംയുക്ത മേനോന്. മലയാളത്തില്‍ തീവണ്ടി, ലില്ലി, വെള്ളം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംയുക്തയ്ക്ക് തെലുങ്ക് സിനിമാ ലോകത്ത് നിന്ന് കൈ നിറയെ അവസരങ്ങളാണ് വരുന്നത്.
അടുത്തിടെ വിരുപാക്ഷ എന്ന തെലുങ്ക് ചിത്രത്തിലെ സംയുക്തയുടെ പ്രകടനം കൈയടി നേടിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലെ ട്രോളുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് നടി. സംയുക്ത കങ്കണ റണൗത്തിനെ അനുകരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് ട്രോളുകളില്‍ പറയുന്നത്.
എയര്‍പോര്‍ട്ടിലൂടെയുള്ള കങ്കണയുടെ സ്റ്റൈലിഷ് നടത്തം വലിയ ശ്രദ്ധയാണ് നേടുന്നത്. ഇതേ ലുക്കിലും സ്റ്റൈലിലുമാണ് സംയുക്തയും എത്തിയിരിക്കുന്നത്.
പെയ്ഡ് പിആറിലൂടെ സംയുക്ത തന്നെയാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നുമുള്ള ആരോപണങ്ങളും വന്നിട്ടുണ്ട് . കങ്കണയെ കോപ്പി ചെയ്തതാണ്, പക്ഷെ പാളിപ്പോയി എന്ന തരത്തിലൊക്കെയാണ് കമന്റുകള്‍.
‘പോപ് കോണ്‍’ എന്ന മലയാളം ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംയുക്ത പിന്നീട് കളരി, ജൂലൈ കാട്രില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചു. നടി കന്നഡ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
Discussion about this post