മക്കളുമായുള്ള ആത്മബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടന് വിജയ് സേതുപതി. മക്കളുടെ ഭരണത്തിനൊക്കെ നിന്നുകൊടുക്കുന്നത് തനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണെന്നാണ് അദ്ദേഹം വെറൈറ്റി മീഡിയയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.
എനിക്ക് ഒരു മകനും മകളുമാണുള്ളത്. മക്കളെ വളരെയധികം ഞാന്‍ സ്നേഹിക്കുന്നുണ്ട് മക്കളുടെ മുന്നില്‍ അവരുടെ ഭരണത്തിനൊക്കെ നിന്ന് കൊടുക്കുന്നൊതൊക്കെ എനിക്ക് വലിയ ഇഷ്ടമുള്ള കാര്യങ്ങളാണ്. മോളെ അമ്മാ.. എന്നും മോനെ അപ്പാ…എന്നുമാണ് ഞാന്‍ വിളിക്കുന്നത്. അല്ലാതെ അവരെ പേര് വിളിക്കാറില്ല. ഷൂട്ടിംഗ് സെറ്റിലെ രസകരമായ കാര്യങ്ങളൊക്കെ തന്നെ ഇടക്ക് ഒഴിവ് സമയങ്ങളില്‍ ഫോണിലാണെങ്കില് പോലും മക്കളോട് പങ്ക് വെക്കാറുണ്ട്. അവരുടെ നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് വളരെ സീരിയസായി തന്നെ എടുക്കും. ഒരിക്കലും ഒരു അച്ഛന് എന്ന ലേബലില്‍ അവരുടെ അടുത്തേക്ക് പോവാറില്ല-അദ്ദേഹം പറഞ്ഞു.
ചിലപ്പോള്‍ താനും ഒരു കുട്ടി തന്നെയാണെന്നും താരം വ്യക്തമാക്കുന്നു. അതേസമയം, അച്ഛന്- മകള്‍ ബന്ധത്തിന്റെ ആഴം വരച്ചുകാട്ടിയ വിജയ് സേതുപതി ചിത്രം മഹാരാജ തീയേറ്ററുകളില്‍ മഹാവിജയമായി മുന്നേറുകയാണ്. പ്രഭാസ് നായകനായെത്തിയ ബ്രഹ്മാണ്ഡ സിനിമ കല്‍ക്കിക്ക് പോലും മഹാരാജയുടെ പ്രഭാവത്തെ തോല്‍പ്പിക്കാനായില്ല.
വിജയ് സേതുപതിയെ കൂടാതെ മംമ്ത മോഹന്‍ദാസ്, അനുരാ?ഗ് കശ്യപ്, അഭിരാമി, മണികണ്ഠന് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിതിലന് സ്വാമിനാഥന് കഥയും തിരക്കഥയും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സുധാന്‍ സുന്ദരം, ജഗദീഷ് പളനിസ്വാമി എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന് സം?ഗീതം ഒരുക്കിയിരിക്കുന്നത് അജനീഷ് ലോകനാഥാണ്.
Discussion about this post