പൃഥ്വിരാജിന്റെ പഴയ ഒരു അഭിമുഖം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് വര്‍ഷങ്ങള്‍ക്ക് മുന്നേ പുറത്ത് വിട്ട എഡിറ്റോറിയല്‍ ഇന്റര്‍വ്യൂവിന്റെ ചെറിയൊരു ഭാഗമാണ് ഇപ്പോള്‍ വൈറലാകുന്നത്. . അന്ന് 20 വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള പൃഥ്വിരാജ് ഇങ്ങനെയാവണം എന്ന് നടന് പറഞ്ഞപ്പോള്‍ എല്ലാവരും അയാളെ പരിഹസിക്കുകയായിരുന്നു. എന്നാല്‍ അന്ന് പറഞ്ഞതിനേക്കാള്‍ ഒരു പടി മുന്നിലാണ് സംഭവിച്ചത്.
2009 ലായിരുന്നു ആ ഇന്റര്‍വ്യൂ നടന്നത്. ഏറെക്കുറേ തന്റെ 40 കളിലായിരിക്കും മികച്ച ചിത്രങ്ങള്‍ വരാനിരിക്കുന്നത് എന്നായിരുന്നു അന്ന് പൃഥ്വീരാജ് പറഞ്ഞത്. അഭിനയം മാത്രമല്ല സംവിധാനവും ലക്ഷ്യമാണെന്ന് പറഞ്ഞിരുന്നു. കൂട്ടത്തില്‍ സിനിമകള്‍ നിര്‍മിക്കുകയും ഒരു പാന്‍ ഇന്ത്യന്‍ ലെവലില്‍ സിനിമ ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും അതിനൊരു നല്ല പ്രൊഡക്ഷന്‍ ഹൗസ് ഉണ്ടാവണമെന്നും വ്യക്തമാക്കിയിരുന്നു. അതെല്ലാം നടന്നു.
എന്നാല്‍ അക്കൂട്ടത്തില്‍ താന്‍ മാത്രമല്ല അധ്വാനിക്കുന്നത് എന്നും ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും തന്നെ പോലെ അധ്വാനിക്കുന്നവരാണെന്നും പൃഥ്വി പറഞ്ഞിരുന്നു.
സുഹൃത്താണ് ദുല്‍ഖര്‍. ഞങ്ങള്‍ തമ്മില്‍ നിരന്തരം സംസാരിക്കാറുണ്ട്. ഓരോ തവണ കാണുമ്പോഴും ദുല്‍ഖറിന് തന്റെ വേഫറര്‍ ഫിലിം ഹൗസിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഭാവിയില്‍ എങ്ങനെ ആവണം എന്നതിനെ കുറിച്ച് നല്ലൊരു വിഷന്‍ ഉള്ള ചെറുപ്പക്കാരനാണ് ദുല്‍ഖര്‍. അതിനു വേണ്ടി ദുല്‍ഖര്‍ നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുമുണ്ട്. മുറമേ നിന്ന് നോക്കുമ്പോള്‍ ഒരുപക്ഷേ കാണുന്നുണ്ടാവില്ല. അതുപോലെ തന്നെയാണ് ഫഹദ് ഫാസില്‍. എനിക്ക് പരിചയമുള്ള ആളുകളെ കുറച്ചാണ് ഞാന്‍ പറയുന്നത്. ഞാന്‍ മാത്രമൊന്നുമല്ല ഹാര്‍ഡ് വര്‍ക്കിംഗ്. എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
Discussion about this post