വിഘ്നേശ് ശിവന് തന്റെ പുതിയ ചിത്രം എല്‍ഐസി പ്രഖ്യാപിച്ചിട്ട് വളരെ നാളുകളായി ഇതുവരെ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടില്ല. നയന്‍താരയുമായുള്ള വിവാഹത്തിന് ശേഷം വിഘ്നേശ് ശിവന്റെ കരിയറില്‍ വലിയ വീഴ്ചയാണ് സംഭവിച്ചതെന്നാണ് തമിഴ് സിനിമാലോകവും മാധ്യമങ്ങളുമൊക്കെ വിലയിരുത്തുന്നത്. ഇതിനെക്കുറിച്ച് പ്രശസ്ത തമിഴ് ഫിലിം ജേര്‍ണലിസ്റ്റ് ചെയ്യാര്‍ ബാലു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വിഘ്നേശ് ശിവനേക്കാള്‍ പ്രശസ്തയാണ് നയന്‍താര. പത്രത്തില്‍ നയന്‍താര എന്നെഴുതിയിട്ടേ വിഘ്നേശ് എന്നെഴുതൂ. കാരണം നടിയാണ് പ്രശസ്ത. ഒരു ലേഡി സൂപ്പര്‍സ്റ്റാറെ വിവാ?ഹം ചെയ്യുമ്പോള്‍ നിങ്ങള്‍ ഡമ്മിയാകും. അതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് കല്യാണം കഴിഞ്ഞതോടെ ഒരു ഡമ്മിയായി മാറിപ്പോയി.
അതിനെല്ലാമപ്പുറം വിഘ്നേശിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞത് അജിത്തിന്റെ സിനിമയില്‍ നിന്നും വിഘ്നേശിനെ പുറത്താക്കിയതോടെയാണെന്നും ചെയ്യാര്‍ ബാലു പറയുന്നു. ഒരു സൂപ്പര്‍സ്റ്റാറിന്റെ പടത്തില്‍ നിന്നും പുറത്താകുമ്പോള്‍ സംവിധായകനെ അത് വലിയ തോതില്‍ ബാധിക്കും. സാധാരണ നടന്മാര് പോലും കഥ കേള്‍ക്കും. ഇതാണ് വിഘ്നേശിനെ ബാധിച്ചതെന്നും ചെയ്യാര്‍ ബാലു പറയുന്നു.
നയന്‍താരയ്ക്കും ഇതേ നില തന്നെയാണെന്നും പൊതുവേ അഭിപ്രായമുണ്ട്. കുടുംബ ജീവിതത്തിലേക്ക് കടന്ന ശേഷം കരിയറില്‍ വീഴ്ച വന്നെന്നും അടുത്ത കാലത്തിറങ്ങിയതില്‍ ജവാന് മാത്രമാണ് നയന്‍താരയുടെ ഹിറ്റ് സിനിമ അതുകൊണ്ട് സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ നടിക്ക് പിഴവ് പറ്റുന്നുണ്ടെന്നും നിരീക്ഷണമുണ്ട്.
എന്നാല്‍ വൈകാതെ തന്നെ താര ദമ്പതികള്‍ ശക്തമായ തിരിച്ച് വരവ് കോളിവുഡില്‍ നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അന്നപൂരണിയാണ് നയന്‍താരയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തില്‍ ഡിയര്‍ സ്റ്റുഡന്റ്സ് എന്ന സിനിമയില്‍ നയന്‍താര ഒപ്പുവെച്ചിട്ടുണ്ട്. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്.
Discussion about this post