ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ജിന്റോ സിനിമയിലേക്ക്. ബാദുഷാ പ്രൊഡക്ഷന്‍സാണ് നിര്‍മാണം. ബാദുഷാ പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലെ ഈഗോ ടാക്സ് എന്ന പരിപാടിയില്‍ ജിന്റോ നല്കിയ അഭിമുഖത്തിനിടയില്‍ നിര്മാാതാവായ ബാദുഷയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഒരു സാധാരണക്കാരന്റെ കഥ, നല്ലൊരു പ്രമേയം ദീപു ചന്ദ്രന് എന്ന എഴുത്തുകാരന് തന്നോട് വന്നു പറയുകയും ആ കഥ തനിക്കിഷ്ടപ്പെടുകയും ചെയ്തു. മൂന്നു നായകന്മാര് ഉള്ള ചിത്രത്തിലെ മറ്റു നായകന്മാരുടെ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ബാദുഷ പറഞ്ഞു.
റിലീസിന് തിയേറ്ററുകളിലേക്കെത്താന്‍ പോകുന്ന ഇന്ദിര എന്ന ചിത്രം സംവിധാനം ചെയ്ത വിനു വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാദുഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍. എം. ബാദുഷയാണ് ചിത്രം നിര്‍മിക്കുന്നത്. പി ആര് ഓ പ്രതീഷ് ശേഖര്‍.
ജിന്റോ അടക്കം മൂന്നു നായകന്മാരാണ് ഈ ചിത്രത്തില്‍ ഉള്ളത്. ഇവരടക്കമുള്ള താരങ്ങളുടെ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ബാദുഷ അറിയിച്ചു. പ്രശസ്ത റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ ഏറെ ജനപ്രീതി നേടിയ മത്സരാര്‍ഥിയായിരുന്നു ജിന്റോ. നിരവധി ആരാധകരെയാണ് ഷോ ജിന്റോയ്ക്ക് നേടിക്കൊടുത്തത്.
Discussion about this post