ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ വന്ന് വലിയൊരു ആരാധക പിന്തുണ നേടിയെടുത്ത വ്യക്തിയാണ് റോബിന് രാധാകൃഷ്ണന്. ഷോയില്‍ നിന്ന് പുറത്തുവന്നതിന് പിന്നാലെ റോബിന് രാധാകൃഷ്ണനെ പ്രധാന കഥാപാത്രമാക്കി സിനിമ ചെയ്യാന്‍ നിര്‍മ്മാതാവ് സന്തോഷ് കുരുവിളയ്ക്ക് പ്ലാനുണ്ടായിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജ് വഴി റിലീസ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാത്ത സിനിമയുടെ അങ്ങനൊരു പോസ്റ്റര്‍ റോബിന്റെ നേതൃത്തില്‍ ഉണ്ടാക്കിയതാണെന്നായിരുന്നു സന്തോഷ് കുരുവിളയുടെ പ്രതികരണം.
ഇപ്പോഴിതാ ആ സിനിമയെ കുറിച്ച് സെല്ലുലോയ്ഡ് മാഗസീനിന് നല്കിയ അഭിമുഖത്തില്‍ റോബിന് രാധാകൃഷ്ണന് തുറന്നുസംസാരിച്ചിരിക്കുകയാണ്. എന്റെ സമ്പാദ്യം എന്നെ ഇഷ്ടപ്പെടുന്നവരാണ്. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും എനിക്ക് ആ സ്നേഹം കിട്ടുന്നുണ്ട്. ഒരുപാട് ആളുകള്‍ എന്നെ സ്നേഹിക്കുന്നു എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നെ അനുഗ്രഹിക്കുന്നു.
അത് തന്നെയാണ് എന്റെ നേട്ടവും. ഡീഗ്രേഡിങ് വന്നപ്പോള്‍ ഞാന്‍ കരഞ്ഞിട്ടില്ല. കാരണം എന്റെ ലക്ഷ്യങ്ങള്‍ വലുതാണ്. ഇനി ഞാന്‍ ഫെയ്സ് ചെയ്യാന്‍ പോകുന്നവരാണ് എന്റെ ശത്രുക്കള്‍. ഇപ്പോഴുള്ളതൊക്കെ ചീള് പിള്ളേരാണ്. ഞാന്‍ പറഞ്ഞ് കഴിഞ്ഞാല്‍ ഉടനടി ചെയ്യുന്നവരാണോ മോഹന്‍ലാലും സന്തോഷ് ടി കുരുവിളയുമെല്ലാം.
സന്തോഷ് ടി കുരുവിള തന്നെ വന്ന് റോബിനെ വെച്ച് പടം ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞ വീഡിയോ യുട്യൂബില്‍ കിടപ്പുണ്ട്. ലാലേട്ടന്റെ ഓഫീഷ്യല്‍ പേജില്‍ ഞാന്‍ എങ്ങനെയാണ് ഒരു പോസ്റ്ററുണ്ടാക്കി ഇടുന്നത്?. ഞാന്‍ ആരാണ് അതിന്?. ലാലേട്ടന് അത്ര മന്ദബുദ്ധിയാണോ?. ഒരു സാധനം ലാലേട്ടന്റെ പേജില്‍ വരും മുമ്പ് അവര്‍ അത് ശ്രദ്ധിക്കില്ലേ. എനിക്ക് എങ്ങനെ അത് പറ്റും. ഞാന്‍ ഒരു സാധാരണക്കാരനല്ലേ. റോബിന് ചോദിക്കുന്നു.
Discussion about this post