ബിഗ് ബിയില്‍ ആക്ഷന്‍ രംഗത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് സംഭവിച്ച അപകടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സിനിമയുടെ കലാസംവിധായകനായ ജോസഫ് നെല്ലിക്കല്‍. സിനിമയില്‍ സവിശേഷ രംഗത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ കഥ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
ഒരു ഡോര്‍ തെറിച്ചുവന്ന് മമ്മൂക്കയുടെ ദേഹത്ത് കൊള്ളാന്‍ വരുമ്പോ അദ്ദേഹം ഒഴിഞ്ഞുമാറുന്നത്. എന്നാല്‍ ശരിക്കും ഇതല്ല സംഭവിച്ചത്
എല്ലാവരും കാത്തിരുന്ന ഒരു രംഗമാണ് ജീപ്പ് ഇടിപ്പിച്ച് തെറിപ്പിക്കുമ്പോള്‍ അതില്‍ നിന്ന് ഒരു ഡോര്‍ തെറിച്ചുവന്ന് മമ്മൂക്കയുടെ ദേഹത്ത് കൊള്ളാന്‍ വരുമ്പോ അദ്ദേഹം ഒഴിഞ്ഞുമാറുന്നത്. എന്നാല്‍ ശരിക്കും ഇതല്ല സംഭവിച്ചത്. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് ഈ ജീപ്പിന്റെ മുന്നില്‍ കടലാസുകൊണ്ടുള്ള മാനിക്വിന്‍സ് വെച്ചിട്ടുണ്ടായിരുന്നു.
ബ്ലാസ്റ്റ് നടക്കുന്ന സമയത്ത് ഇതിന്റെ ഒരു കയ്യും മറ്റു ഭാഗങ്ങളും മമ്മൂക്കയുടെ അടുത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. എന്താണ് വന്നതെന്ന് ഞങ്ങള്‍ മനസ്സിലായില്ല. പിന്നീട് വൈകിട്ട് വിഷ്വല്‍ കണ്ടപ്പോഴാണ് ഞങ്ങള്‍ക്ക് അതിന്റെ ഭീകരത മനസ്സിലായത്.
പക്ഷേ മമ്മൂക്ക ഞങ്ങളോട് പറഞ്ഞില്ല.അ്‌ദ്ദേഹം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സിനിമയില്‍ ആ രംഗം ചേര്‍ത്തപ്പോള്‍ തെറിച്ചുവന്നത് ഡോറാക്കി മാറ്റുകയായിരുന്നു. അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
Discussion about this post