സംവിധാന മോഹം തുറന്നുപറഞ്ഞ് നടന് ഗോകുല്‍ സുരേഷ്. തനിക്ക് സൂപ്പര്‍ഹീറോ ചിത്രങ്ങളോടാണ് താല്പര്യമെന്നും പൃഥ്വിരാജാണ് ഇഷ്ടനടനെന്നും ഗോകുല്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. പൃഥ്വിരാജിനെ നായകനാക്കി ലൂസിഫര്‍ പോലെ ഒരു സിനിമ ചെയ്യണമെന്ന് അതീവ ആഗ്രഹമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെയും മാര്‍വല്‍ യൂണിവേഴ്സ് ചിത്രങ്ങളുടെയുമെല്ലാം ആരാധകനാണു ഞാന്‍. അത്തരമൊരു ചിത്രം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. സ്കൂള്‍ കാലം മുതല്‍ ഞാനൊരു പൃഥ്വിരാജ് ഫാനാണ് . അദ്ദേഹം മോഹന്‍ലാലിനെ വച്ച് ലൂസിഫര്‍ ചെയ്തപോലെ, പൃഥ്വിരാജിനെ വച്ച് അത്തരമൊരു ചിത്രം ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തെ ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു വേര്‍ഷനില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് എന്റെ മനസ്സില്‍. അതിന്റെ പണിപ്പുരയിലെ ആദ്യ പടിയിലാണിപ്പോള്. അദ്ദേഹം പറഞ്ഞു.
ഗഗനചാരിയാണ് ഗോകുല്‍ സുരേഷിന്റെ ഏറ്റവും പുതിയ ചിത്രം. ഗോകുലിന് പുറമേ ഗണേഷ് കുമാര്‍,അജുവര്‍ഗീസ്, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങിയവരായിരുന്നു ഗഗനചാരിയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായ ഗഗനചാരി ഈ മാസം 21 ന് പ്രദര്‍ശനത്തിനെത്തിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം ‘സാജന് ബേക്കറി’ക്ക് ശേഷം അരുണ്‍ ചന്ദു ഒരുക്കുന്ന ഈചിത്രമായിരുന്നു. ഛായാഗ്രഹണം സുര്‍ജിത്ത് എസ് പൈ നിര്‍വ്വഹിച്ചത്. സംവിധായകന് പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ശിവ സായി, സംവിധായകന് അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണം എഴുതിയത്.
പ്രശാന്ത് പിള്ളയാണ് സംഗീതം നല്‍കിയത്. ചിത്രസംയോജനം അരവിന്ദ് മന്മഥന്, സീജേ അച്ചു. കള എന്ന സിനിമയുടെ ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്സ് പ്രഭുവാണ് ആക്ഷന്‍ ഡയറക്ടര്‍. വിഎഫ്എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കിയത്.
Discussion about this post