നടന്‍ മാത്രമല്ല നല്ല ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് മമ്മൂട്ടി. ഇപ്പോഴിതാ അദ്ദേഹം പകര്‍ത്തിയൊരു ചിത്രമാണ് വാര്‍ത്തകളിലാകെ നിറയുന്നത്. മമ്മൂട്ടിയുടെ ക്യാമറ കണ്ണില്‍ പതിഞ്ഞ നാട്ടു ബുള്‍ബുള്ളിന്റെ ചിത്രം റെക്കോര്‍ഡ് വിലയ്ക്കാണ് ലേലത്തില്‍ പോയിരിക്കുന്നത്.
ഇന്ദുചൂഡന്‍ ഫൗണ്ടേഷനും ഞാറ്റുവേല എന്ന സംഘടനയും ചേര്‍ന്ന് കൊച്ചി ദര്‍ബാര്‍ ഹാളില്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനത്തിലാണ് മമ്മൂട്ടി പകര്‍ത്തിയ ഫോട്ടോയും ലേലത്തിനായി വെച്ചത്. മമ്മൂട്ടിയുടെ കയ്യൊപ്പോട് കൂടിയ ചിത്രമാണ് ലേലത്തിനായി ഉണ്ടായിരുന്നത്.
ഒരു ലക്ഷം രൂപ അടിസ്ഥാന വിലയിട്ട ചിത്രം മൂന്ന് ലക്ഷം രൂപയ്ക്ക് കോട്ടക്കല്‍ സ്വദേശിയായ അച്ചു ഉള്ളാട്ടിലാണ് സ്വന്തമാക്കിയത്. ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലീനാ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനാണ് അച്ചു ഉള്ളാട്ടില്‍. ലേലത്തില്‍ കിട്ടുന്ന തുക ഇന്ദുചൂഡന്‍ ഫൗണ്ടേഷന് കൈമാറുമെന്ന് മമ്മൂട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
പ്രമുഖ പക്ഷിനിരീക്ഷകനായിരുന്ന ഇന്ദുചൂഡന്റെ അനുസ്മരണത്തിന്റെ ഭാഗമായി നടന്ന പക്ഷിചിത്ര പ്രദര്‍ശനത്തിന്റെ സമാപനദിവസമായ ഞായറാഴ്ച്ചയാണ് ലേലം നടന്നത്. മമ്മൂട്ടിയുള്‍പ്പെടെ 23 ഫോട്ടോഗ്രാഫര്‍മാരുട 61 ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിനുണ്ടായിരുന്നത്.
Discussion about this post