മലയാള സിനിമ താര സംഘടനയായ ‘അമ്മയു’ടെ തിരഞ്ഞെടുപ്പിനിടെ വന്‍ തര്‍ക്കം. വനിത അംഗങ്ങളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലാണ് തര്‍ക്കം രൂക്ഷമായത്. മൂന്ന് സ്ത്രീകള്‍ക്കുള്ള സീറ്റ് ഒഴിച്ചിട്ടതാണ് തര്‍ക്കത്തിന് കാരണമായത്.അമ്മയുടെ ഭരണഘടന പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ നാല് സീറ്റ് സ്ത്രീകള്‍ക്കുള്ളതാണ്. എന്നാല്‍ തിരഞ്ഞെടുത്തത് അനന്യയെ മാത്രമാണ്.
ഈ സീറ്റിലേക്ക് മത്സരിച്ച അന്‍സിബയെയും സരയുവിനെയും ഒഴിവാക്കുകയായിരുന്നു. ഇതോടെ അഭിപ്രായ വ്യത്യസങ്ങളുണ്ടായി. പിന്നാലെ തര്‍ക്കത്തിന് പരിഹാരവും ഉണ്ടായി. അന്‍സിബയെയും സരയൂവിനെയും എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു പ്രശ്നം പരിഹരിച്ചത്. അവശേഷിക്കുന്ന ഒരു സീറ്റിലേക്കുള്ള വനിതയെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുന്നതായിരിക്കും.
മഞ്ജു പിള്ള, കുക്കു പരമേശ്വരന്, ഷീലു എബ്രഹാം എന്നിവരെയാണ് ജനറല്‍ ബോഡി നിര്‍ദ്ദേശിച്ചത്. പരിഹാരം ഒരു മണിക്കൂറോളമാണ് തര്‍ക്കം നീണ്ടുന്നിന്നത്. അതേസമയം, ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി നടന് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ വാര്‍ഷിക യോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്.
കുക്കു പരമേശ്വരന്, ഉണ്ണി ശിവപാല്‍ എന്നിവരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷും ജയന് ചേര്‍ത്തലയും തിരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ അമ്മയുടെ അധ്യക്ഷ സ്ഥാനത്തേക്ക് നടന് മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ട്രഷറര്‍ സ്ഥാനത്തേയ്ക്ക് നേരത്തെ ഉണ്ണി മുകന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Discussion about this post