സോഷ്യല്‍മീഡിയയിലുള്‍പ്പെടെ തനിക്കെതിരെ ശക്തമായ ആക്രമണങ്ങള്‍ ഉണ്ടായിട്ടും അമ്മയില്‍ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് ഇടവേള ബാബു. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് പടിയിറങ്ങുന്നതിനു മുന്‍പായി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ പ്രതിസന്ധികളില്‍ കൂടി കടന്നുപോയപ്പോള്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഒരാള്‍ പോലും അതിനു മറുപടി പറഞ്ഞില്ല. ജനറല്‍ സെക്രട്ടറിയായിരുന്ന് അത്തരം കാര്യങ്ങള്‍ പറയുന്നതിനു പരിമിതിയുണ്ട്. മറ്റുള്ളവരായിരുന്നു അതിനെതിരെ സംസാരിക്കേണ്ടിയിരുന്നതെന്നും അതുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെയ്ഡ് സെക്രട്ടറിയാണെന്നു ചില കോണുകളില്‍നിന്ന് ആരോപണം ഉയര്‍ന്നു. എനിക്ക് ശമ്പളം തരണമെന്ന് ആദ്യമായി പറഞ്ഞതു ജഗതി ശ്രീകുമാറാണ്. എന്നാല്‍ അക്കാര്യം മുന്നോട്ടു പോയില്ല. അതിനുശേഷം 9 വര്‍ഷം മുന്‍പു മാത്രമാണു 30,000 രൂപ വീതം അലവന്‍സ് തരാന്‍ തീരുമാനിക്കുന്നത്. പിന്നീട് കഴിഞ്ഞ ഭരണസമിതിയാണ് അത് 50,000 രൂപയാക്കിയത്. അതില്‍ 20,000 രൂപ ഡ്രൈവറിനും 20,000 രൂപ ഫ്ലാറ്റിനുമാണ് നല്‍കുന്നത്.
10,000 രൂപ മാത്രമാണ് എന്റെ ഉപയോഗത്തിന് എടുത്തത്. ഞാന്‍ കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ സംഘടനയ്ക്ക് 36 ലക്ഷം രൂപയും ഇത്തവണ ഒരു കോടി രൂപയും നീക്കിയിരിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ആറര കോടി രൂപ കൂടി സംഘടനയ്ക്കായി ബാക്കിവച്ചിട്ടാണ് ഞാന്‍ പടിയിറങ്ങുന്നത്.- ഇടവേള ബാബു പറഞ്ഞു.
സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവര്‍ വലിയ പിന്തുണയാണു നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post