പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സ൦വിധാന൦ ചെയ്ത കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റായിരിക്കുകയാണ്. കല്‍ക്കി 2898 എഡി 300 കോടി രൂപയിലധികം നേടിയിരിക്കുകയാണ്.
ഹിന്ദി പതിപ്പില്‍ ഞെട്ടിക്കുന്ന കളക്ഷനാണ് കല്‍ക്കി 2898 എഡി നേടിയിരിക്കുന്നത്. ഹിന്ദി പതിപ്പില്‍ നിന്ന് 72 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്.
റിലീസിന് ഹിന്ദി പതിപ്പ് 22.50 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. വെള്റളിയാഴ്ചയാകട്ടെ ഹിന്ദിയില്‍ നിന്ന് 23.25 കോടി രൂപയും നേടി. ശനിയാഴ്ച ഹിന്ദി പതിപ്പ് 26.25 കോടി രൂപയും നേടി.
കല്‍ക്കി 2898 എഡി സിനിമയിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തരുത് എന്ന് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയിരുന്നു നിര്‍മാതാക്കള്‍. സിനിമയെ നമുക്ക് വിലമതിക്കാം എന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത്.
അപ്ഡേറ്റുകളില് സ്പോയിലറുകള് നല്‍കരുത്. സിനിമാ പ്രേക്ഷകരുടെ കാഴ്ചാനുഭവം നശിപ്പിക്കരുതെന്നും പറയുകയാണ് നിര്‍മാതാക്കള്‍. സിനിമയുടെ ഉള്ളടക്കം നമുക്ക് പുറത്തുവിടാതിരിക്കാം. എന്നും നിര്‍മാതാക്കള്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ.
Discussion about this post