‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി അടക്കമുള്ള നേതൃസ്ഥാനീയരെ തിരഞ്ഞെടുക്കാന്‍ വാര്‍ഷിക പൊതുയോഗം കൊച്ചിയില്‍ നടക്കുകയാണ്. ഇടവേള ബാബു പിന്മാറിയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. സിദ്ദിഖ്, കുക്കു പരമേശ്വരന്, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. ഇപ്പോഴിതാ ഇടവേള ബാബുവിനെ കുറിച്ച് സലിം കുമാര്‍ പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
‘ഇടവേള ബാബു, കാല് നൂറ്റാണ്ടില്‍ അധികം ശ്ലാഘനീയമായ പ്രവര്‍ത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി, ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേള യാകുന്നു എന്ന കാര്യം ഏറെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് പക്ഷേ അമ്മയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബാബുവിന് അധികകാലം മാറിനില്ക്കാന് കഴിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു കാരണം ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു’ എന്നാണ് സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
നടന് ജഗദീഷും ജയന് ചേര്‍ത്തലയും മഞ്ജു പിള്ളയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സരരംഗത്തുള്ളത്. ആകെ ഭാരവാഹികളില്‍ നാല് പേര് വനിതകളായിരിക്കണമെന്നാണ് സംഘടനയുടെ ഭരണഘടന.
എക്സിക്യൂട്ടീവ് കമ്മറ്റിയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ അവസാനഘട്ട നീക്കുപോക്കുകള്‍ നടന്നേക്കാമെന്നും സൂചനയുണ്ട്. വോട്ടവകാശമുള്ള 506 അംഗങ്ങളുണ്ട് സംഘടനയില്‍.
Discussion about this post