നടി തൃഷ വിജയിക്കൊപ്പം ലിഫ്റ്റില്‍ നില്ക്കുന്ന ഫോട്ടോ പുതിയ ഗോസിപ്പുകള്‍ക്കാണ് വഴിവച്ചത്. ഇപ്പോഴിതാ തമിഴ് സിനിമാരംഗത്തെക്കുറിച്ച് വിവാദ വെളിപ്പെടുത്തലുകള്‍ നടത്തുന്ന ഗായിക സുചിത്ര ഇപ്പോള്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചിരിക്കുകയാണ്.
വിജയും ഭാര്യ സംഗീതയും വീണ്ടും പഴയപോലെയാകണം. വിജയുടെ ഈഗോ കാരണം ചെറിയ വഴക്കിന്റെ പേരിലാണ് ഇരുവരും പഴയ നല്ല ബന്ധത്തില്‍ അല്ലാത്തത്, അതിനിടയിലാണ് തൃഷയെപ്പോലുള്ള അട്ടകള്‍ കയറിവരുന്നത്.ലിഫ്റ്റില്‍ നിന്നും എടുത്ത ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ മുതല്‍ വിജയിക്ക് മുകളില്‍ അവകാശം സ്ഥാപിക്കാന്‍ അവള് എത്രത്തോളം ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാണ് ‘ അഭിമുഖത്തില്‍ പറയുന്നു.
”ചില ആളുകള്‍ മറ്റുള്ളവരെ മുതലെടുക്കാന്‍ ശ്രമിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പലരും വിജയ്-തൃഷ ബന്ധത്തെ എം.ജി.ആര്-ജയലളിത ബന്ധവുമായി താരതമ്യം ചെയ്യുന്നുണ്ട്. എം.ജി.ആറിന്റെ ജീവിതത്തില്‍ കയറിവന്ന അട്ടയായിരുന്നു ജയലളിത. എംജിആറില്‍ നിന്നും ജയലളിത എല്ലാ രാഷ്ട്രീയ തന്ത്രങ്ങളും പഠിച്ചു, പിന്നീട് സൈഡാക്കി.
കരുണാനിധിക്ക് പോലും അതില്‍ സങ്കടം ഉണ്ടായിരുന്നു. ജയലളിത തന്റെ സുഹൃത്തായ എം.ജി.ആറിനോട് ഇങ്ങനെ പെരുമാറുന്നത് കരുണാനിധിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല’ സുചിത്ര പറഞ്ഞു. എന്നാല്‍ എംജിആറിന് ശേഷം ജയലളിത രാഷ്ട്രീയത്തില്‍ നന്നായി പ്രവര്‍ത്തിച്ചു.
ശര്‍ക്കരയിലെ ഈച്ച പോലെ വിജയ് അവരുടെ പാത പിന്തുടരേണ്ടതില്ല. വിജയിക്കാന്‍ ഇത് വഴിയല്ല. പ്രത്യേകിച്ച് ഇതുവരെ ഇലക്ഷനില്‍ പോലും മത്സരിക്കാത്ത ഒരു പാര്‍ട്ടിയുടെതല്ല. വിജയ്ക്ക് ആരാണ് ഈ ഉപദേശം നല്‍കുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ഇത് വളരെ തെറ്റാണ് ‘ സുചിത്ര പറഞ്ഞു.
Discussion about this post