താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ . അധ്യക്ഷനായി മൂന്നാം തവണയും മോഹൻലാൽ തന്നെ തുടരും. കാൽനൂറ്റാണ്ടായി തുടർന്നിരുന്ന ജനറൽ സെക്രട്ടറി പദവി ഇടവേള ബാബു ഒഴിഞ്ഞിരുന്നു. പുതിയ മുഖങ്ങൾ വരട്ടെ എന്ന നിലപാടിലാണ് ഇടവേള ബാബു ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിഞ്ഞത്.
ആകെ ഭാരവാഹികളില്‍ നാല് പേര് വനിതകളായിരിക്കണമെന്നാണ് സംഘടനയുടെ ഭരണഘടന. വോട്ടവകാശമുള്ള 506 അംഗങ്ങളുണ്ട് അമ്മയിൽ.
നിലവിലെ അദ്ധ്യക്ഷനായ മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിര് ഉണ്ടായിരുന്നില്ല. അതേ സമയം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും കടുത്ത മത്സരം ഉണ്ടായേക്കും എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന ജഗദീഷും ജയന് ചേര്‍ത്തലയും മഞ്ജു പിള്ളയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജും മത്സര രംഗത്തുണ്ട്.
എന്നാല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിന് ശേഷം മത്സരം ഒഴിവാക്കാനുള്ള മാർഗ്ഗങ്ങൾ മുതിര്‍ന്ന താരങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകും എന്നും സൂചനയുണ്ട്. അങ്ങനെയാണെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് അടക്കം ഒത്തുതീര്‍പ്പിന് സാധ്യത തെളിയും.
Discussion about this post