നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നതിന്റെ പേരില്‍ നടന് ഷമ്മി തിലകന് നേരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്. സുരേഷ് ഗോപിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച പോസ്റ്റിനു താഴെ വിമര്‍ശന കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. വിമര്‍ശകര്‍ക്ക് മറുപടിയുമായി ഷമ്മി തിലകനും എത്തുന്നുണ്ട്.
‘ശ്രുതികളില്‍ തിളങ്ങുന്ന സാന്നിധ്യം. ശ്രേഷ്ഠതയാല്‍ നിറഞ്ഞ പോരാളി, സിനിമയും സേവനവും ഒരുമിച്ചു ച്ചേര്‍ന്ന, തൃശ്ശൂരിന്റെ മിടുക്കന് നായകന്, സംഗീതമാം ജീവിത പാതയില്‍, സന്തോഷങ്ങള്‍ നിറയട്ടെ എന്നും, പിറന്നാളാശംസകള്‍ പ്രിയ സുഹൃത്തേ.. സ്നേഹത്തിന് പര്യായമേ’- എന്നാണ് സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ച് ഷമ്മി തിലകന് കുറിച്ചത്.
പിന്നാലെ കമന്റ് ബോക്സില്‍ വിമര്‍ശന കമന്റുകള്‍ നിറഞ്ഞു. താങ്കളില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല കാരണം നിങ്ങള്‍ക്ക് ഇവര്‍ ആരെങ്കിലും നല്ല ഒരു അവസരം ഉണ്ടാക്കി തന്നിട്ടില്ല- എന്നായിരുന്നു ഒരാളുടെ കമന്റ്. ആ ‘ഇവരില്‍’ സുരേഷ് ജീയെ ഉള്‍പ്പെടുത്തേണ്ടതില്ല..! ഉണ്ടാക്കി തന്നിട്ടില്ലായിരിക്കാം..; എന്നാല്‍, ‘മണ്ണുവാരിയിട്ടിട്ടില്ല’- എന്നായിരുന്നു ഷമ്മി കുറിച്ചത്.
പോസ്റ്റുമാന്റെ പിതാവുംഅതുല്യനായ കലാകാരനുമായിരുന്ന ശ്രീ. തിലകന് സാറിന്റെ രാഷ്ട്രീയ ബോധത്തിന്റെ 1% എങ്കിലും കിട്ടിയിരുന്നുവെങ്കില്‍ ഇങ്ങനെ പറയില്ലായിരുന്നു. കഷ്ടം- എന്നായിരുന്നു മറ്റൊരു വിമര്‍ശനം. ‘പിതാവ് ആനപ്പുറത്ത് കയറിയാല്‍ മകന് തഴമ്പുണ്ടാകില്ല’ എന്ന ശാസ്ത്രീയ ബോധം അല്പമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ താങ്കളും ഇങ്ങനെ പറയില്ലായിരുന്നു. കഷ്ടം..!- എന്നാണ് താരം മറുപടി കുറിച്ചത്.
Discussion about this post